ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » മൂന്ന് ആമകളും ഫെംഗ്ഷൂയിയും (Triple tortoise and Fengshui)
ഫെങ്ങ്‌ ഷൂയി
Bookmark and Share Feedback Print
 
PRO
PRO
ഫെംഗ്ഷൂയി ഭാഗ്യ വസ്തുക്കളില്‍ പ്രസിദ്ധമായ ഒന്നാണ് മൂന്ന് ആമകള്‍. ഒന്നിനുമുകളില്‍ ഒന്നായി മൂന്ന് ആമകള്‍ ഇരിക്കുന്ന ഫെംഗ്ഷൂയി ചിഹ്നമാണിത്. ചൈനീസ് വിശ്വാസമനുസരിച്ച്, വീടിനുള്ളില്‍ ഈ ചിഹ്നം സൂക്ഷിക്കുന്നത് നല്ല ഊര്‍ജ്ജമായ ‘ചി’ യെ ആകര്‍ഷിക്കാനുള്ള ഏറ്റവും പ്രയാസം കുറഞ്ഞ വഴിയാണ്.

ഫെംഗ്ഷൂയി വിശ്വാസ പ്രകാരം ദൈവീ‍ക ഗുണമുള്ള നാല് ജീവികളാണ് ഡ്രാഗണ്‍, ആമ, വെള്ളക്കടുവ, ഫീനിക്സ് എന്നിവ. ഇതില്‍, ഇപ്പോഴും ധാരാളമായി ഉള്ളത് ആമയാണ്. തന്നെയുമല്ല, ആമയുടെ ദീര്‍ഘായുസ്സും പ്രാധാന്യമര്‍ഹിക്കുന്നു.

മൂന്ന് ആമകള്‍ മൂന്ന് തലമുറകളെയാണ് സൂചിപ്പിക്കുന്നത്. അതായത്, ദീര്‍ഘായുസ്സിനെയും ആരോഗ്യത്തെയും. ആമകള്‍ ഒന്നിനു മേലെ ഒന്നായി ഇരിക്കുന്നത് ഒത്തൊരുമയെ സൂചിപ്പിക്കുന്നു. കുടുംബത്തില്‍ സ്നേഹവും സന്തോഷവും അരക്കിട്ടുറപ്പിക്കാന്‍ ഈ ഭാഗ്യ വസ്തുവിന് കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഈ ഭാഗ്യവസ്തു നിങ്ങളുടെ സൌഹൃദത്തിനും ഉറപ്പ് നല്‍കുമെന്നാണ് വിശ്വാസം. സമാധാനം, സമ്പത്ത്, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം, സന്താനലബ്ധി, സമൃദ്ധി, ദീര്‍ഘായുസ്സ് എന്നിങ്ങനെ എട്ട് ഗുണങ്ങളാണ് മൂന്ന് ആമകളുടെ രൂപം സൂക്ഷിക്കുന്നത് മൂലം ലഭിക്കുമെന്ന് കരുതുന്നത്.

മൂന്ന് ആമകളുടെ രൂപം സ്വീകരണ മുറിയിലും കിടപ്പ് മുറിയിലും കിഴക്ക് ഭാഗത്തായി വയ്ക്കാം. എന്നാല്‍, കുളിമുറിയിലും അടുക്കളയിലും മറ്റും ഈ ഭാഗ്യ ചിഹ്നം സ്ഥാപിക്കരുത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മൂന്ന് ആമകള്, ഫെംഗ്ഷൂയി, ഭാഗ്യ ചിഹ്നം, സമൃദ്ധി, ആരോഗ്യം, അസ്ട്രോളജി, ജ്യോതിഷം