ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » ശാപം കിട്ടിയ ‘നമ്പര്‍ 4‘ ('Four' most unlucky number)
ഫെങ്ങ്‌ ഷൂയി
Bookmark and Share Feedback Print
 
PRO
പുരാതന ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് ഏറ്റവും നിഷിദ്ധമായ സംഖ്യയാണ് നാല്. ദക്ഷിണ ചൈനയിലും കന്റോണീസിലും നാല് എന്ന സംഖ്യയുടെ ഉച്ചാരണം മരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇതിനെ അശുഭകരമായി കാണാന്‍ പ്രധാന കാരണം.

പതിമൂന്ന്, നൂറ്റിനാല് എന്നീ സംഖ്യകളെയും അശുഭകരമായാണ് കാണുന്നത്. പതിമൂന്നിന്റെ ഒന്നും മൂന്നും പരസ്പരം കൂട്ടിയാല്‍ നാല് കിട്ടുമെന്നത് ക്രമേണ ഇംഗ്ലീഷുകാര്‍ക്കിടയിലും ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു എന്നുവേണം കരുതാന്‍.

എന്നാല്‍, വീട്ട് നമ്പരോ മറ്റോ നാല് ആയിപ്പോയെന്നു കരുതി വിഷമിക്കേണ്ട എന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. നാല്, പതിമൂന്ന് തുടങ്ങിയ അശുഭകരമായ സംഖ്യയ്ക്ക് ചുറ്റും ഒരു ചുവന്ന വൃത്തം വരച്ചാല്‍ ആ സംഖ്യയുടെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.

ഏറ്റവും അശുഭകരമായ സംഖ്യ ഉണ്ടെങ്കില്‍ ഏറ്റവും ശുഭകരമായ ഒരു സംഖ്യയും ഉണ്ടാവുമല്ലോ? ഇത്തരത്തില്‍, ഏറ്റവും ശുഭകരമായ സംഖ്യയായി കരുതുന്നത് എട്ടിനെയാണ്. 8, 18, 28, 38, 48, 54, 68, 80, 84, 88, 99, 168 & 108 തുടങ്ങിയ സംഖ്യകളെല്ലാം തന്നെ ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് ശ്രേഷ്ഠതരങ്ങളാണ്. അനന്തതയുടെയും സമൃദ്ധിയുടെയും വിജയത്തിന്റെയും പ്രതീകമായിട്ടാണ് എട്ട് എന്ന സംഖ്യയെ ഫെംഗ്ഷൂയി വിദഗ്ധര്‍ കാണുന്നത്

മുമ്പ് വിശദീകരിച്ച നാലും എട്ടും ഒഴികെയുള്ള സംഖ്യകളുടെ പ്രഭാവങ്ങളെ കുറിച്ച് വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ;

0- ശൂന്യത, ഒന്നുമില്ലായ്മ, 1- പുതിയ തുടക്കങ്ങള്‍, ഊര്‍ജ്ജത്തിന്റെ അനിയന്ത്രിത ഒഴുക്ക്, 2 - സന്തുലനം, സഹകരണം, 3 - ക്രിയാത്മകത, കുടുംബ ബന്ധം, 5 - മാറ്റം, സാഹസികത, സമൃദ്ധി, 6 - ശാന്തി, സമാധാനം, 7 - സഹാനുഭൂതി, ആത്മ പരിശോധന, ഏകാന്തത, 9 - ആഗ്രഹപൂര്‍ത്തീകരണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഫെംഗ്ഷൂയി, നമ്പര്, സംഖ്യ, ശുഭ സംഖ്യ, ജ്യോതിഷം