ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » ഫെംഗ്ഷൂയി തൊഴില്‍ നേടാന്‍ സഹായിക്കുമോ? (Can feng shui help you find a new job?)
ഫെങ്ങ്‌ ഷൂയി
Bookmark and Share Feedback Print
 
PRO
PRO
തൊഴില്‍ എന്നാല്‍ വരുമാനം മാത്രമല്ല സാമൂഹികമായ അംഗീകാരത്തിന്റെയും വൈകാരിക സംതൃപ്തിയുടെയും കൂടി പ്രശ്നമാണ്. പണമേറെയുണ്ടെങ്കിലും തൊഴിലുമായി വൈകാരിക ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തപലരെയും നമുക്ക് കാണാന്‍ സാധിക്കും. അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാവും.

സംതൃപ്തി നല്‍കുന്ന ഒരു പുതിയ തൊഴില്‍ കണ്ടെത്താന്‍ ഫെംഗ്ഷൂയി സഹായിക്കുമോ? ഈ ചോദ്യത്തിന് വിദഗ്ധര്‍ നല്‍കുന്നത് അനുകൂല മറുപടിയാണ്. അതായത്, വ്യക്തമായി പറഞ്ഞാല്‍,
നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഫെംഗ്ഷൂയി പൂര്‍ണ പിന്തുണ നല്‍കും.

തൊഴില്‍ നേടാനാവശ്യമായ ശ്രമങ്ങളില്‍ വിമുഖത കാട്ടുകയും ഫെംഗ്ഷൂയി പരിഹാരങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്താല്‍ ഫലമുണ്ടാവില്ല. നിങ്ങളുടെ പരിശ്രമത്തിന് പൂര്‍ണത നല്‍കാന്‍ മാത്രമേ ഫെംഗ്ഷൂയിക്ക് കഴിയൂ എന്നാണ് വിദഗ്ധര്‍ എടുത്തുപറയുന്നത്.

നിങ്ങളുടെ ബാഗ്വയുടെ വടക്ക് വശത്തായി നിങ്ങള്‍ തൊഴില്‍പരമായി ആരാധിക്കുന്നവരുടെ ചിത്രങ്ങള്‍ തൂക്കാം. ജീവന്റെ ഊര്‍ജ്ജം പ്രവഹിക്കുന്ന ഈ ദിക്കിനെ ‘ജീവിത വഴി’ എന്നും വിശേഷിപ്പിക്കുന്നുണ്ട്. സഹായികളുടെയും ആശീര്‍വാദത്തിന്റെയും ദിക്കായ വടക്കു പടിഞ്ഞാറും ഇത്തരം ചിത്രങ്ങള്‍ തൂക്കി സജീവമാക്കാവുന്നതാണ്. ഈ ദിക്കില്‍ ലോഹതത്വത്തെ പ്രതിനിധീകരിക്കുന്ന വിധം മണികളോ അതുപോലെയുള്ള ലോഹ വസ്തുക്കളോ തൂക്കുന്നതും ഉത്തമമാണ്.

വടക്ക് ദിക്കിന് നീലയോ കറുപ്പോ നിറങ്ങള്‍ നല്‍കുന്നതും അവിടെ ഒരു കണ്ണാടി വയ്ക്കുന്നതും നിങ്ങളുടെ തൊഴില്‍ മേഖലയുടെ ഊര്‍ജ്ജ നില ക്രമീകരിക്കാന്‍ സഹായിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഫെംഗ്ഷൂയി, തൊഴില്, ജ്യോതിഷം, അസ്ട്രോളജി