ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » ഫെംഗ്ഷൂയി പറയുന്നു, കര്‍ട്ടന്‍ ഇങ്ങനെ വേണം (Fengshui says, curtains can be like this)
ഫെങ്ങ്‌ ഷൂയി
Bookmark and Share Feedback Print
 
PRO
മനോഹരമായ ഇന്റീരിയറുകള്‍ നിശ്ചയിക്കുമ്പോള്‍ ഫെംഗ്ഷൂയി പറയുന്ന കാര്യങ്ങള്‍ക്കു കൂടി ചെവികൊടുക്കുന്നത് നന്നായിരിക്കും. ഊര്‍ജ്ജ നിലകളെ സന്തുലിതമാക്കാനും നല്ല ഊര്‍ജ്ജമായ ‘ചി’ യുടെ പ്രവാഹത്തെ പിന്തുണയ്ക്കുന്ന രീതിയിലുമാവണം വീടിന്റെ അകത്തളം ഒരുക്കേണ്ടത്. ഇത് താമസക്കാരുടെ ശാരീരിക മാനസിക സൌഖ്യത്തിന് വളരെ അനുകൂലമായ പശ്ചാത്തലമൊരുക്കും.

മുറികള്‍ ഏതു ദിക്കിലാണ് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം കര്‍ട്ടന്റെ നിറം നിശ്ചയിക്കാന്‍. അതായത്, ഓരോ ദിക്കിനും ഓരോ മൂലതത്വത്തെ ദ്യോതിപ്പിക്കുന്ന നിറങ്ങള്‍ വേണം കര്‍ട്ടനു വേണ്ടി തെരഞ്ഞെടുക്കേണ്ടത്. ഫെംഗ്ഷൂയി അനുസരിച്ച് കിഴക്ക് ദിക്ക് മരതത്വത്തിന്റേതാണ്. അതിനാല്‍, ഈ ദിക്കിലുള്ള മുറികള്‍ക്ക് പച്ച നിറത്തിലുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്. പടിഞ്ഞാറ് ലോഹത്തിന്റെ ദിക്കാണ്. അതിനാല്‍, ഈ ദിക്കിലുള്ള മുറിക്ക് വെള്ള നിറത്തിലുള്ള കര്‍ട്ടനുകളാണ് അനുയോജ്യം.

തെക്ക് അഗ്നിയുടെ ദിക്കാണത്രേ. ഈ ദിക്കിലുള്ള മുറികള്‍ക്ക് ചുവന്ന കര്‍ട്ടനുകളാണ് ഇടേണ്ടത്. വടക്ക് ജലത്തിന്റെ ദിക്കായതിനാല്‍ ഇവിടെയുള്ള മുറികള്‍ക്ക് നീല കര്‍ട്ടനുകളാണ് അനുയോജ്യമെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ഒരു ദിക്കില്‍ വിരുദ്ധതത്വത്തിനെ പ്രതിനിധാനം ചെയ്യുന്ന നിറങ്ങള്‍ ഉപയോഗിക്കുന്നത് വിപരീത ഫലങ്ങള്‍ നല്‍കുമെന്ന മുന്നറിയിപ്പു നല്‍കാനും വിദഗ്ധര്‍ മറക്കുന്നില്ല.

ഫെംഗ്ഷൂയി അനുസരിച്ചുള്ള വ്യക്തിഗത ഭാഗ്യത്തിന്റെ നിറങ്ങള്‍ വീടിന്റെ അകത്തളങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കസേരയുടെയും മറ്റു കവറുകള്‍, കാര്‍പ്പെറ്റ്, മേശവിരി തുടങ്ങിയവയിലൊക്കെ നിങ്ങള്‍ക്ക് ഭാഗ്യ നിറം പ്രതിഫലിപ്പിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഫെംഗ്ഷൂയി, നിറം, അകത്തളം, ഇന്റീരിയര്, കര്ട്ടന്, ജ്യോതിഷം