ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » ഭാഗ്യതാരം പ്രത്യക്ഷനാവുന്നത് പൌര്‍ണമിയില്‍! (Chan Chu appears in full moon)
ഫെങ്ങ്‌ ഷൂയി
Bookmark and Share Feedback Print
 
PRO
ഭാഗ്യദൂതനാണ് മുക്കാലന്‍ തവള. ‘ചാന്‍ ചു’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ‘മണിഫ്രോഗി’നെ അറിയാത്തവര്‍ ചുരുക്കമായിരിക്കും.

ഈ മുക്കാലന്‍ ഭാഗ്യതാരകം എല്ലാ പൌര്‍ണമി നാളിലും ഭാഗ്യ സന്ദേശവുമായി വീടിനടുത്ത് പ്രത്യക്ഷനാവുമെന്നാണ് ചൈനക്കാരുടെ വിശ്വാസം. സ്വര്‍ണ ഇഗ്നോട്ടുകളുടെയും നാണയങ്ങളുടെയും മുകളില്‍ ഇരിക്കുന്ന ‘ചാന്‍ ചു’വിന്റെ വായില്‍ ഒന്ന് അല്ലെങ്കില്‍ മൂന്ന് നാണയങ്ങള്‍ ഉള്ളതായി കാണാം. ഇത് ധനവരവിനെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു.

ചാന്‍ ചുവിന്റെ പിന്നിലായി ഏഴ് കുത്തുകള്‍ കാണാന്‍ സാധിക്കും. ഇത് ഉത്തര ധ്രുവത്തിലെ ഏഴ് ഭാഗ്യ നക്ഷത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ നക്ഷത്രങ്ങളുടെ കടാക്ഷം സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വീടുകളില്‍ സ്വീകരണ മുറിയുടെ തെക്കുകിഴക്ക് മൂലയ്ക്ക് ഈ ഭാഗ്യ വസ്തുവിനെ വയ്ക്കാം. മുക്കാലന്‍ തവളയ്ക്ക് സ്ഥാനം നല്‍കുമ്പോള്‍ തവളയുടെ മൂന്നാം കാല് വാതിലിന് അഭിമുഖമായിരിക്കണം. അതായത് സമൃദ്ധിയെ സൂചിപ്പിക്കുന്ന നാണയങ്ങള്‍ പുറത്തേക്കുള്ള വാതിലിന് അഭിമുഖമായിരിക്കരുത്. അങ്ങനെ വന്നാല്‍ വീട്ടിലെ സമ്പത്ത് നശിക്കാനിടയാവും എന്നാണ് വിശ്വാസം.

സ്വീകരണ മുറിയില്‍ വയ്ക്കാവുന്ന മുക്കാലന്‍ തവളകളുടെ എണ്ണം ഒമ്പതാണ്. അതായത്, കോമ്പസ്സില്‍ പറയുന്ന എല്ലാ ദിശകളില്‍ നിന്നും പണം കൊണ്ടുവരാന്‍ സഹായകമാവുന്നു. ഒമ്പത് തവളകളെ വയ്ക്കാന്‍ സാധിക്കില്ല എങ്കില്‍ മൂന്നോ ആറോ എണ്ണമായാലും നന്നെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഫെംഗ്ഷൂയി, പണം, ധനം, മുക്കാലന് തവള, മണി ഫ്രോഗ്