ഉദ്ദേശിച്ച ഉയരങ്ങളിലെത്താന്‍ സ്വന്തം ചാരത്തില്‍ നിന്ന് പറന്നുയര്‍ന്ന സാങ്കല്‍പ്പിക പക്ഷിയാണ് ഫീനിക്സ്. മരണമില്ലാത്ത ഫീനിക്സ് പക്ഷി നിങ്ങള്‍ക്ക് പ്രശസ്തിയും അംഗീകാരവും നേടിത്തരുമെന്നാണ് ചൈനീസ് വിശ്വാസം.
പുരാതനകാലത്ത് ചൈനീസ് രാജവംശത്തിലുള്ളവര്‍ക്ക് മാത്രമേ ഫീനിക്സ് പക്ഷിയുടെ ചിഹ്നങ്ങള്‍ ധരിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ അശോക ചക്രവര്‍ത്തിയുടെ കലിംഗ യുദ്ധ വിജയത്തിനും ഒരു ഫീനിക്സ് കഥ പറയാനുണ്ടത്രേ! കലിംഗ യുദ്ധത്തിന്റെ വിജയത്തിനായി, തന്റെ സമകാലികനായിരുന്ന ചൈനീസ് ജിന്‍ രാജവംശത്തിലെ ഒരു രാജാവില്‍ നിന്നും അശോക ചക്രവര്‍ത്തി വിജയത്തിന്റെ പ്രതീകമായ ഫീനിക്സിന്റെ ചിത്രം വരുത്തിയിരുന്നു എന്ന കഥയാണ് അശോക ചക്രവര്‍ത്തിയെയും ഫീനിക്സിനെയും വിജയത്തെയും ബന്ധിപ്പിക്കുന്നത്.
ശക്തിയുടെ പ്രതീകമായ ഫീനിക്സ് പക്ഷിയുടെ പ്രതിരൂപം സൂക്ഷിക്കുന്നതിലൂടെ ഏത് ദുര്‍ഘട ഘട്ടങ്ങളെയും അതിജീവിക്കാനുള്ള മനോധൈര്യവും ഉന്നതിയിലേക്കും പ്രശസ്തിയിലേക്കും നടന്നു കയറാനുള്ള കഴിവും സ്വായത്തമാവുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നന്ദിയുടെയും വിശ്വാസത്തിന്റെയും പ്രതീകം കൂടിയാണ് ഫീനിക്സ്.
ശക്തനായ ഫീനിക്സ് അഗ്നിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫെംഗ്ഷൂയിയിലെ പ്രശസ്തിയുടെ മൂല കൂടിയായ തെക്ക് ദിക്ക് ഫീനിക്സിനെ പ്രതിഷ്ഠിക്കാന്‍ അനുയോജ്യമായ ഇടമാണ്. ഇവിടം വൃത്തിയായി സൂക്ഷിക്കുന്നതും ശരിയായ രീതിയില്‍ പ്രകാശമെത്താന്‍ അനുവദിക്കുന്നതും പ്രശസ്തി വര്‍ദ്ധിപ്പിക്കും എന്നാണ് വിശ്വാസം. പ്രശസ്തിയുടെ മൂലയിലോ പ്രധാന വാതിലിനടുത്ത് തെക്കോട്ട് തിരിച്ചോ ഫീനിക്സ് രൂപങ്ങള്‍ വയ്ക്കാവുന്നതാണ്.
ഫീനിക്സും ഡ്രാഗണുമായി ചേര്‍ന്നുള്ള പ്രതിരൂപങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തെയും പ്രണയ ബന്ധത്തെയും ഊട്ടിയുറപ്പിക്കും. ഇത്തരം ചിഹ്നങ്ങള്‍ തെക്ക് ഭാഗത്തും കിടപ്പു മുറിയിലും സ്വീകരണ മുറിയിലും വയ്ക്കാം.