ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » പൂ-തായ് ഭാഗ്യം കൊണ്ടു വരുമോ ? (Will pu-thai bring luck)
ഫെങ്ങ്‌ ഷൂയി
Feedback Print Bookmark and Share
 
PRO
കുടവയര്‍ പുറത്തുകാട്ടി വലിയ വായ തുറന്ന്‌ ചിരിക്കുന്ന ബുദ്ധപ്രതിമകള്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. കുടവയര്‍ കാട്ടിയിരിക്കുന്ന ബുദ്ധന്‍ ഇരുക്കിനിടത്ത് പണം വന്ന് കുമിയുമെന്നാണ് വിശ്വാസം.

ആരാണ് മലയാളിയെപ്പോലെ കുടവയര്‍ കാട്ടി ചിരിക്കുന്ന ഈ അപ്പൂപ്പന്‍. ഏകദേശം 1,000 വര്‍ഷം മുമ്പ്‌ ചൈനയില്‍ ജീവിച്ചുവെന്നു കരുതുന്ന ബുദ്ധഭിക്ഷുവാണ്‌ ഈ കുടവയറന്‍. 'തുണി സഞ്ചി' എന്ന്‌ അര്‍ത്ഥമുള്ള 'പൂ-തായ്‌' എന്ന്‌ ആളുകള്‍ അദ്ദേഹത്തിന്‌ ചെല്ലപ്പേരിട്ടു. കുട്ടികള്‍ക്കുളള മിഠായി നിറഞ്ഞ തുണിസഞ്ചിയുമായി ഊരുചുറ്റുന്ന ഈ നാടോടി അപ്പൂപ്പന്‍ എല്ലായ്പ്പോഴും ഉല്ലാസവാനായിരുന്നു.

താന്‍ പറയുന്നത്‌ കേള്‍ക്കുകയും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നവരോട്‌ അദ്ദേഹത്തിന്‌ ഏറെ ഇഷ്ടമുണ്ടായിരുന്നു. കാലാവസ്ഥ പ്രവചിക്കുന്നതില്‍ പൂ-തായിക്കുള്ള കഴിവായിരുന്നു അപാരം. അദ്ദേഹം വള്ളിച്ചെരുപ്പിട്ടു വന്നാല്‍ എത്ര വെയിലുണ്ടാവട്ടെ പൊടുന്നനെ മാനം ഇരുണ്ടു കറുക്കും. അന്ന്‌ മഴപെയ്യും. തലയില്‍ തൊപ്പിയുമായാണ്‌ പൂ-തായി എത്തുന്നതെങ്കില്‍ അന്ന്‌ താരതമ്യേന ചൂട്‌ കൂടുതലായിരിയ്ക്കും.

മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിരുന്നു പൂ-തായി ഇങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നത്‌. കാരണം മഴയോ, മഞ്ഞോ, വെയിലോ ഒന്നും അദ്ദേഹത്തിലെ സഞ്ചാരിയ്ക്ക്‌ ബാധകമല്ലായിരുന്നു. ചിലപ്പോള്‍ നല്ല കൊടും തണുപ്പത്ത്‌ മഞ്ഞിന്‍റെ മുകളിലേക്കിറക്കിവച്ച വയറുമായി പൂ-തായി ഉറങ്ങുന്നതു കാണാം.

ഒരിക്കല്‍ ഒരു അമ്പലത്തിന്റെ വാതിലിനരികെ പൂ-തായ്‌ മരിച്ചു കിടന്നു. വാസ്തവത്തില്‍ കിടക്കുകയായിരുന്നില്ല ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബുദ്ധ മൈത്രേയന്റെ പ്രത്യക്ഷവത്ക്കരണമാണ്‌ താനെന്ന്‌ അറിയിക്കുന്ന ഒരു കുറിപ്പ്‌ അദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ കണ്ടു. ചൈനയിലെ ഹാഷ്‌ ഷോയുവിലെ ലിന്‍ജിന്‍ പ്രവിശ്യയില്‍ അതിപുരാതനമായ ഒരു ക്ഷേത്രത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപി‍ച്ചു . അതിനു താഴെ ഇങ്ങനെ എഴുതിയിരുന്നു.

"ഈ കുടവയര്‍ ലോകത്തെ എല്ലാ അസഹിഷ്ണുതയും ഉള്ളിലടക്കാന്‍"
"ഈ വായ സ്വര്‍ഗത്തിനു കീഴിലുള്ള എല്ലാ പൊങ്ങച്ചങ്ങളും കണ്ടു ചിരിക്കാന്‍."

പൊങ്ങച്ചങ്ങള്‍ക്കു നേരെ തൊള്ള തുറന്ന്‌ ചിരിച്ച്‌, കുടവയര്‍ കാട്ടി, ഐശ്വര്യം കൊണ്ടുവരുന്ന ഈ മുത്തശ്ശന്‍ ചില്ലറക്കാരനല്ലെന്ന് മനസ്സിലായില്ലെ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പൂതായ്, ഭാഗ്യം, ബുദ്ധ പ്രതിമ