ദാമ്പത്യ ജീവിതത്തിന്‍റെ മൊത്തം മധുരിമയ്ക്കും കെട്ടുറപ്പിനും വേണ്ടുന്ന വാഗ്ദാനങ്ങളാണ് പിയോണി പുഷ്പങ്ങള്‍ നല്‍കുന്നതെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു. ബന്ധങ്ങളുടെ നിലനില്‍പ്പാണത്രേ പിയോണി പുഷ്പങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
അവിവാഹിതകളുടെ മുറിയുടെ പുറത്ത് പിയോണി പുഷ്പത്തിന്‍റെ ചിത്രം തൂക്കുന്നത് വിവാഹം വേഗത്തില്‍ നടക്കാന്‍ സഹായകമാവും
ഫെംഗ്ഷൂയി എന്ന പുരാതന ചൈനീസ് ശാസ്ത്രത്തില്‍ പുഷ്പങ്ങള്‍ക്കും ചെടികള്‍ക്കും വളരെ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ ദായകമായ “ചി” ഊര്‍ജ്ജത്തെ ഇവ വരവേല്‍ക്കുമെന്നാണ് വിശ്വാസം.
പിയോണി പുഷ്പത്തിന്‍റെ ചിത്രങ്ങള്‍ തൂക്കിയിട്ടുണ്ടെങ്കില്‍ ആ വീട്ടില്‍ മംഗല്യ ദേവതയെത്തും. അവിവാഹിതകളുടെ മുറിയുടെ പുറത്ത് പിയോണി പുഷ്പത്തിന്‍റെ ചിത്രം തൂക്കുന്നത് വിവാഹം വേഗത്തില്‍ നടക്കാന്‍ സഹായകമാവും.
അതേപോലെ സ്വീകരണമുറിയിലും പിയോണി പുഷ്പത്തിന്‍റെ ചിത്രം തൂക്കാവുന്നതാണ്. കിടപ്പ് മുറിയില്‍ പിയോണീസ് പുഷ്പത്തിന്‍റെ സാന്നിധ്യം ദാമ്പത്യത്തെ കൂടുതല്‍ ഉത്തേജിതമാക്കുമത്രേ.
പിയോണി പുഷ്പം പുരുഷ ശക്തിയുടെ കൂടി പ്രതീകമാണ്. പ്രേമത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമാണ് പിയോണീസ് പുഷ്പമെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു.