ബന്ധങ്ങളില്‍ മതിയായ കെട്ടുറപ്പ് ഇല്ലെന്നും തൊഴിലില്‍ വേണ്ടത്ര പ്രഭാവം ഇല്ലെമുള്ള അരക്ഷിത ബോധം നിങ്ങളെ പിന്തുടരുന്നുണ്ടോ? നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനോ വിദ്യാര്‍ത്ഥിയോ വീട്ടമ്മയോ പ്രഫഷണലോ ആവട്ടെ, ഗ്വാന്‍ യു വിനെ വിശ്വസിച്ചാല്‍ സംരക്ഷണം നല്‍കും എന്നാണ് ഫെംഗ്ഷൂയി പറയുന്നത്.
ശക്തിയുടെയും സദ്ഭാവനയുടെയും മൂര്‍ത്തീഭാവമാണ് ഗ്വാന്‍ യു. ഗ്വാന്‍ യു പ്രതിമ താമസസ്ഥലത്ത് സൂക്ഷിച്ചാല്‍ സംരക്ഷണത്തിനൊപ്പം പ്രശസ്തിയും ലഭിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധരുടെ അഭിപ്രായം.
ഗ്വാന്‍ യു പ്രതിമ സൂക്ഷിക്കുന്നതിലൂടെ സംരക്ഷണം മാത്രമല്ല ഭാഗ്യാനുഭവങ്ങളും വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. വിജ്ഞാനം, സൌഹാര്‍ദ്ദം, കെട്ടുറപ്പുള്ള ബന്ധം, അംഗീകാരം എന്നിവയുടെയൊക്കെ പ്രതീകമാണത്രേ ഗ്വാന്‍ യു.
പ്രതിമ വീട്ടിലാണ് വയ്ക്കുന്നത് എങ്കില്‍ പ്രധാന വാതിലിനെ അഭിമുഖീകരിച്ചു വേണം വയ്ക്കാന്‍. വീടിനുള്ളിലേക്ക് എത്തുന്ന അനാരോഗ്യകരമായ ഊര്‍ജ്ജത്തെ ഗ്വാന്‍ യു നിര്‍വീര്യമാക്കുമെന്നാണ് വിശ്വാസം. ഓഫീസിലാവട്ടെ, നിങ്ങളുടെ ഇരിപ്പിടത്തിനു തൊട്ടു പിന്നിലാവണം ഗ്വാന്‍ യുവിന്‍റെ സ്ഥാനം. ഇത് നിങ്ങള്‍ക്ക് തൊഴിലിലെ പ്രഭാവം വര്‍ദ്ധിപ്പിക്കാന്‍ നിശ്ചമായും സഹായമാവുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ചൈനയിലെ ഹുന്‍ രാജവംശത്തിന്‍റെ കാലത്ത് ജീവിച്ചിരുന്ന ലിയു ബി എന്ന യുദ്ധപ്രഭുവിന്‍റെ സമര്‍ത്ഥനും നീതിമാനുമായ പോരാളിയായിരുന്നു ഗ്വാന്‍ യു. രാജവംശത്തിനെതിരെയുള്ള യുദ്ധം വിജയിപ്പിക്കാനും ലിയു ബിക്ക് ഷു രാജ്യം സ്ഥാപിക്കാനുമുള്ള ഗ്വാന്‍ യുവിന്‍റെ പങ്ക് ചൈനക്കാര്‍ ഇന്നും നെഞ്ചിലേറ്റുന്നു.