ചെറുതിനെ വലുതാക്കരുതേ !
ആലോചിച്ചു നോക്കിയാല്‍ ചെറിയ ചെറിയ കാര്യങ്ങള്‍, അവ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായാലോ? എത്രയും പെട്ടെന്ന് നിസാര പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നേറുക എന്നതേ മാര്‍ഗ്ഗമുള്ളൂ. ഇത് ഫെംഗ്ഷൂയിയെ സംബന്ധിച്ചിടത്തോളവും വളരെ ശരിയാണ്.അതായത്, നല്ലപോലെ പരിപാലിക്കപ്പെടുന്ന ഒരു വീട്ടില്‍ നല്ല ഊര്‍ജ്ജമായ ‘ചി’ യുടെ സാന്നിധ്യം ഉണ്ടാവും . മറിച്ചാണെങ്കിലോ, നിങ്ങളുടെ സ്വായത്തമാക്കിയ സൌകര്യങ്ങള്‍ അനുഭവിക്കാനുള്ള സാധ്യത ഇല്ലാതാവുക മാത്രമല്ല ജീവിതത്തിലെ അവസരങ്ങള്‍ നഷ്ടപ്പെടാനും കാരണമാവുമെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. |
വീട് സൂക്ഷിക്കുന്നതിലും വീട്ടുപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിലും നിങ്ങള്‍ കാണിക്കുന്ന ശുഷ്കാന്തി നിങ്ങളെ തീര്‍ച്ചയായും മറ്റൊരാളാക്കിമാറ്റും |
|
|
ഉദാഹരണത്തിന് വീടിന്‍റെ വാതിലുകള്‍ തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നിരിക്കട്ടെ. ഇത് നിങ്ങളുടെ ജീവിത പുരോഗതിക്ക് വിഘാതമുണ്ടാവുന്നതിന്‍റെ ലക്ഷണമായിട്ടാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ കണക്കാക്കുന്നത്.വീട്ടില്‍ നിന്ന് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയൂ ഒപ്പം മനസ്സിലെ മാലിന്യങ്ങളും. വീടിനുള്ളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് വൃത്തിയാക്കാന്‍ മെനക്കെടാത്തവര്‍ക്ക് ആരോഗ്യപരമായും മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാവാം. തീരുമാനങ്ങളെടുക്കാന്‍ ഇത്തരക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നു. വീട്ടില്‍ ആവശ്യത്തിനുള്ള പ്രകാശം വേണ്ടതാണ്. ഇത് നിങ്ങളുടെ ഊര്‍ജ്ജ നിലയെയും വീക്ഷണത്തെയും ഉദാത്തമായ നിലയിലെത്തിക്കും. അതായത് വീട് സൂക്ഷിക്കുന്നതിലും വീട്ടുപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിലും നിങ്ങള്‍ കാണിക്കുന്ന ശുഷ്കാന്തി നിങ്ങളെ തീര്‍ച്ചയായും മറ്റൊരാളാക്കിമാറ്റും! തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍