ശാന്തിയും സമാധാനവും ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും ആവശ്യമാണ്. ഇവ നഷ്ടപ്പെട്ടാല്‍ ധനവും സ്നേഹവും അര്‍ത്ഥമില്ലാത്തതായി തോന്നിയേക്കാം. സമൃദ്ധിയെയും ഒപ്പം സമാധാനത്തെയും കാത്തു സൂക്ഷിക്കുന്ന ക്വാന്‍ യിന്‍ മണിയെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഫെംഗ്ഷൂയിയില്‍ മണിനാദത്തിന് ശാന്തി എന്നാണ് അര്‍ത്ഥമെന്ന് വേണമെങ്കില്‍ പറയാം. പുരാതന ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയി പ്രകാരമുള്ള ഒരു പ്രധാന വസ്തുവാണ് സ്നേഹത്തിന്‍റേയും സമ്പത്തിന്‍റെയും ‘ക്വാന്‍ യിന്‍’ മണി.
ക്വാന്‍ യിന്‍ മണി ഏത് സാഹചര്യത്തിലും സമാധാനം, സമൃദ്ധി, സംരക്ഷണം ഇവ നല്‍കുമെന്നാണ് വിശ്വാസം.
അഞ്ച് ഇഞ്ച് ഉയരവും മൂന്ന് ഇഞ്ച് ചുറ്റളവുമുള്ള ഈ മണിയില്‍ ക്വാന്‍ യിന്‍ ദേവതയുടെ രൂപം ആലേഖനം ചെയ്തിരിക്കും. അനുകമ്പയുടെയും ഭൂതദയയുടെയും പ്രതിരൂപമാണ് ക്വാന്‍ യിന്‍.
മണിയുടെ മുകള്‍ ഭാഗത്ത് ധനത്തെ സൂചിപ്പിക്കുന്ന ചൈനീസ് സ്വര്‍ണ നാണയങ്ങളുടെ രൂപവും താഴെ സന്തോഷം, ഭാഗ്യം, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന ചൈനീസ് അക്ഷരങ്ങളും കൊത്തിവച്ചിരിക്കുന്നു.
മനോഹരമായ ഈ ഫെംഗ്ഷൂയി മണി മുഴക്കമുള്ള ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ക്വാന്‍ യിന്‍ മണി ഏത് സാഹചര്യത്തിലും സമാധാനം, സമൃദ്ധി, സംരക്ഷണം ഇവ നല്‍കുമെന്നാണ് വിശ്വാസം.
ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് ക്വാന്‍ യിന്‍ മണി ധന മൂലയിലാണ് തൂക്കുന്നത് എങ്കില്‍ സമൃദ്ധിയും സ്നേഹത്തിന്‍റെ ദിക്കിലാണ് തൂക്കുന്നത് എങ്കില്‍ ഉപാധിയില്ലാത്ത സ്നേഹവും ലഭിക്കും.