ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » ജോലിസ്ഥിരതയ്ക്ക് ഫെംഗ്‌ഷൂയി
ഫെങ്ങ്‌ ഷൂയി
Feedback Print Bookmark and Share
 
WD
നിങ്ങളുടെ ഓഫീസ് ടേബിള്‍ ഒരു ടോയ്‌ലറ്റിന്‍റെ ഭിത്തിയുമായി ചേര്‍ന്നാണെങ്കില്‍ നിര്‍ഭാഗ്യം നിങ്ങളെ വിട്ടുമാറില്ല. ഫ്ലഷിലൂടെ ജലം വാര്‍ന്ന് പോകും പോലെ ഭാഗ്യാവസരങ്ങളും നഷ്ടമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഓഫീസില്‍ നിങ്ങളുടെ മേശ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ബീമുകള്‍ക്ക് അടിയിലാവാതിരിക്കാനും ശ്രദ്ധ വേണം. ബീമുകളും വിപരീത ഊര്‍ജ്ജമായ “ഷാര്‍ ചി” ആണ് പ്രവഹിപ്പിക്കുന്നത്. ഇതുമൂലം ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബീമില്‍ “ബാംബൂ ഫ്ലൂട്ടുകള്‍“ തൂക്കുന്നത് ഒരു പരിധി വരെ സഹായിക്കും.

നിങ്ങള്‍ ക്യുബിക്കിളിലാണ് ഇരിക്കുന്നതെങ്കിലും ഓഫീസ് ഇരിപ്പിടത്തിന് മാറ്റം വരുത്താന്‍ പറ്റാത്ത സാഹചര്യത്തിലാണെങ്കിലും വിഷമിക്കേണ്ടതില്ല. “ചി” ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്ന ഫീനിക്സ്, കപ്പല്‍ യാത്ര, ക്രിസ്റ്റല്‍ തുടങ്ങിയ ഫെംഗ്ഷൂയി വസ്തുക്കളും നല്ല ഊര്‍ജ്ജത്തെ പ്രദാനം ചെയ്യും. ഇത് ഒരളവു വരെ ഓഫീസ് അന്തരീക്ഷം വരുതിയിലാക്കാനും നിങ്ങള്‍ക്ക് സഹായമാവും.

ഇതിനൊക്കെ പുറമെ, നിങ്ങളുടെ ഉറക്കവും തൊഴിലില്‍ കാണിക്കുന്ന ഉത്സാഹവും തമ്മിലും നല്ല ബന്ധമുണ്ട്. നല്ല ഉറക്കം ലഭിച്ചാല്‍ മാനസിക സംഘര്‍ഷത്തിന് അയവ് ലഭിക്കുകയും അതുവഴി ശാന്തമായി പ്രതികരിക്കാനും അസ്വാഭാവിക സന്ദര്‍ഭങ്ങളെ പോലും വരുതിയിലാക്കാനുള്ള “ചി” സ്വന്തമാക്കാനും കഴിയും. നല്ല ഉറക്കത്തിന് ശരിയായ ദിശ പ്രതിപാദിക്കുന്ന നിങ്ങളുടെ ക്വാ നമ്പര്‍ അനുസരിച്ചുള്ള പട്ടിക താഴെ നല്‍കിയിരിക്കുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ തലയുടെ ഭാഗം പട്ടികയില്‍ പറയുന്ന ദിശയിലേക്കായിരിക്കണം.
സ്ത്രീ
പുരുഷന്‍
ക്വാ നമ്പര്‍
ദിശ
ക്വാ നമ്പര്‍
ദിശ
1
തെക്ക് കിഴക്ക്
5
തെക്ക് കിഴക്ക്
2
വടക്ക് കിഴക്ക്
6
പടിഞ്ഞാറ്
3
തെക്ക്
7
വടക്ക് കിഴക്ക്
4
വടക്ക്
8
തെക്ക് പടിഞ്ഞാറ്
5
വടക്ക് കിഴക്ക്
9
കിഴക്ക്