ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » സാരസ്വതയോഗങ്ങളെ കുറിച്ച് (About Saraswatayoga)
വ്യക്തികള്‍ വാര്‍ത്തകള്‍
Bookmark and Share Feedback Print
 
PRO
വിദ്യാരംഭത്തിനു ചൌളത്തിന്റെ മുഹൂര്‍ത്തങ്ങള്‍ പൊതുവെ നല്ലതാണ്. ബുധന്‍ ഏഴാം രാശിയില്‍ നില്‍ക്കുന്നതും ബുധനു മൌഡ്യമുള്ളതും ശുഭമല്ല. പ്രഥമ, വാവ്, അഷ്ടമി, ചതുര്‍ദ്ദശി പക്കങ്ങളും സ്ഥിരരാശികളും വിദ്യാരംഭത്തിനു ശുഭമല്ല. ചൊവ്വ , രാഹു, ശനി എന്നീ ഗ്രഹങ്ങള്‍ രണ്ടിലോ അഞ്ചിലോ നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളും ശുഭകരമല്ല.

വിദ്യാരംഭത്തിനു ബുധനാഴ്ചയാണ് ഏറ്റവും ശുഭം. നിവൃത്തിയില്ലാതെ വന്നാല്‍ തിങ്കളാഴ്ചയും പരിഗണിക്കുന്നുണ്ട്. എന്നാല്‍, അത് അത്ര ശുഭകരമായി കരുതാനാവില്ല. ഊണ്‍ നാളുകളും തിരുവാതിരയും വിദ്യാരംഭത്തിനു ശുഭമാണ്. പക്കങ്ങളില്‍ നവമി മധ്യമമായിട്ട് എടുക്കാം. വിദ്യാരംഭത്തിന്റെ പിറ്റേദിവസവും അധ്യയന ദിവസമായിരിക്കണം.

രാത്രിയെ മൂന്നായി ഭാഗിച്ചാല്‍ അതിന്റെ ആദ്യത്തെ രണ്ട് ഭാഗങ്ങളും വിദ്യാരംഭത്തിനു യോഗ്യമല്ല. ജന്മനക്ഷത്ര ദിവസവും അഷ്ടമത്തില്‍ കുജനും വിദ്യാരംഭത്തിന് പാടില്ല. സപ്തമിയുടെ നാലാം പാദം, അഷ്ടമി, ത്രയോദശി, ചതുര്‍ദ്ദശി, വാവ്, പ്രതിപദം എന്നിവ അനദ്ധ്യായങ്ങളാണ്. ഈ അനദ്ധ്യായ കല്‍പ്പനയ്ക്ക് ഒരു വ്യത്യാസം കൂടിയുണ്ട്. അതായത്, ഏതൊരു ദിവസം അസ്തമയത്തിനു മുമ്പേ ഒരു വിനാഴികയെങ്കിലും ത്രയോദശി ഉണ്ടായിരുന്നാല്‍ അന്നും ഏതൊരു ദിവസം മധ്യാഹ്നത്തില്‍ പ്രതിപദമോ അഷ്ടമിയോ ഉണ്ടായിരുന്നാല്‍ അന്നും അനദ്ധ്യായമാണ്.

ഇവിടെ മറ്റുചില അഭിപ്രായങ്ങള്‍ കൂടിയുണ്ടെങ്കിലും ഗുരൂപദേശവും ആചാരവും മേല്‍പ്പറഞ്ഞ വിധമാണ്.

സര്‍വ കര്‍മ്മങ്ങള്‍ക്കും ദിവസ നിര്‍ണ്ണയത്തിന് ഒരു ദിവസം ഉദയം മുതല്‍ അടുത്ത ദിവസം ഉദയം വരെ ഒരു ദിവസമാണെന്നും അര്‍ദ്ധരാത്രി മുതല്‍ പിന്നത്തെ അര്‍ദ്ധരാത്രി വരെ ഒരു ദിവസമാണെന്നും ഭിന്നാഭിപ്രായമുണ്ട്. അതിനാല്‍, വിദ്യാരംഭം പകലായാല്‍ അടുത്ത പകല്‍ തന്നെ അന്വാരംഭവും ചെയ്യേണ്ടതാണ്. രാത്രിയാണെങ്കില്‍ അടുത്ത രാത്രിയിലായിരിക്കണം അന്വാരംഭം.

വിദ്യാരംഭം പൂര്‍വഹ്നത്തിലോ മധ്യാഹ്നത്തിലോ നടത്തുന്നത് അത്യുത്തമമായി കണക്കാക്കുന്നു.

വിദ്യാരംഭത്തിന് ഏറ്റവും അനുയോജ്യമായ എട്ട് സാരസ്വത യോഗങ്ങള്‍ താഴെ വിവരിക്കുന്നു. വിദ്യാരംഭത്തിനുള്ള മുഹൂര്‍ത്തങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇവ കണക്കിലെടുക്കുന്നത് ഉത്തമമായിരിക്കും.

കന്നിമാസത്തില്‍ ബുധന്‍ അത്യുച്ചത്തില്‍ നില്‍ക്കുകയും ബുധനാഴ്ച ദിവസം വരികയും ചെയ്യുമ്പോള്‍ കന്നി ലഗ്നം. ആദിത്യചന്ദ്രബുധന്മാര്‍ കന്നി രാശിയില്‍ മിഥുനാംശകത്തില്‍ നില്‍ക്കുമ്പോള്‍ ബുധനാഴ്ച ആയിരിക്കുകയും ലഗ്നം കന്നിയായി വരികയും ചെയ്യുക. ബുധനാഴ്ച ചന്ദ്രനും ബുധനും കന്നി രാശിയില്‍ മിഥുനാംശകത്തില്‍ നില്‍ക്കുമ്പോള്‍ കന്നി ലഗ്നം. കന്നി രാശി ലഗ്നമായിരിക്കുകയും ബുധന്‍ കന്നിയില്‍ വര്‍ഗ്ഗോത്തമാംശകത്തിലും ഗുരുശുക്രന്മാര്‍ കേന്ദ്രത്തിലും നില്‍ക്കുക. മേടം ലഗ്നമായി ലഗ്നത്തില്‍ അത്യുച്ചത്തില്‍ ആദിത്യനും ബുധന്‍ ഇടവത്തിലും ശുക്രന്‍ മീനത്തിലും നില്‍ക്കുക. ബുധന്‍ ലഗ്നത്തിലും ആദിത്യനും വ്യാഴവും ബുധാംശകത്തിലും ബുധനാഴ്ചയോ വ്യാഴാഴ്ചയോ വരികയും ചെയ്യുക. വെള്ളിയാഴ്ച ദിവസം ശുക്രന്‍ അത്യുച്ചത്തില്‍ നില്‍ക്കുമ്പോള്‍ മീന ലഗ്നം. വ്യാഴാ‍ഴ്ച ദിവസം വ്യാ‍ഴം അത്യുച്ചത്തില്‍ നില്‍ക്കുമ്പോള്‍ കര്‍ക്കിടക ലഗ്നം.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സാരസ്വതസ്വതയോഗം, വിദ്യാരംഭം, ജ്യോതിഷം, അസ്ട്രോളജി, മുഹൂര്ത്തം