ശിശു ജനിച്ച് അഞ്ചാം ദിവസം നടത്തുന്ന ചടങ്ങാണ് പഞ്ചായുധ ധാരണം. എല്ലാ പ്രദേശത്തും ഉള്ള ഒരു ചടങ്ങല്ല എങ്കിലും കേരളത്തില്‍ ചിലയിടങ്ങളില്‍ ഇത് നടക്കുന്നുണ്ട്. മഹാവിഷ്ണുവിന്റെ ആയുധങ്ങളായ ശംഖ്, ചക്രം, ശാര്‍ങ്ഗം, ഖഡ്ഗം, ഗദ എന്നീ പഞ്ചായുധങ്ങളുടെ രൂപങ്ങള്‍ ശിശുവിനെ ധരിപ്പിക്കുന്നതാണ് ഈ ചടങ്ങ്.
PRO
PRO
ചിലയിടങ്ങളില്‍ പെണ്‍ ശിശു ജനിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസം നാമകരണത്തോടൊപ്പമാണ് പഞ്ചായുധ ധാരണം നടത്താറുള്ളത്. ശിശു ആണ് ആണെങ്കില്‍ ഇരുപത്തിയേഴാം ദിവസമായിരിക്കും ഈ ചടങ്ങ് നടത്തുക.
കറുത്ത ചരടില്‍ പഞ്ചലോഹ വളയങ്ങള്‍ കോര്‍ത്ത് ധരിക്കുന്ന രീതിയാണ് ചിലയിടങ്ങളില്‍ ഉള്ളത്. ബാധാ ശാന്തി, ബാലഗ്രഹ പീഡാ മോചനം എന്നിത്യാദികളില്‍ നിന്നുള്ള മോചനമാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശിശു ജനിച്ച് നാലാം മാസത്തിലാണ് വാതില്‍ പുറപ്പാട് അഥവാ നിഷ്ക്രാമണ മുഹൂര്‍ത്തം. ഈ സമയം വാതില്‍പുറപ്പാട് നടത്താന്‍ സാധിച്ചില്ല എങ്കില്‍ അന്നപ്രാശത്തോടു കൂടി ചെയ്യാം. അന്നപ്രാശ മുഹൂര്‍ത്തം തന്നെയാണ് വാതില്‍പുറപ്പാടിനും. എന്നാല്‍, അന്നപ്രാശത്തിനെന്ന പോലെ ഇതിന് ഹരിവാസരം വര്‍ജ്ജിക്കേണ്ടതില്ല.
അന്നപ്രാശവും നിഷ്ക്രാമണവും ഒരേ രാശിമുഹൂര്‍ത്തത്തിലും ചെയ്യാവുന്നതാണ്. ഒന്നുകില്‍ നാലാം മാസത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ വാതില്‍പുറപ്പാട് നടത്താം അല്ലെങ്കില്‍ അന്നപ്രാശത്തോടൊരുമിച്ചു ചെയ്യാം. നിത്യദോഷങ്ങളും കര്‍ത്തൃദോഷങ്ങളുംവര്‍ജ്ജിച്ചിരിക്കണമെന്ന് മാത്രം.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386