ഞായറാഴ്ചയും പഞ്ചമിയും കാര്‍ത്തികയും കൂടിയ ദിവസവും തിങ്കള്‍-ദ്വിതീയ-ചിത്തിര കൂടിയ ദിവസവും ചൊവ്വ-പൌര്‍ണമി-രോഹിണി കൂടിയ ദിവസവും ബുധന്‍-ഭരണി-സപ്തമി കൂടിയ ദിവസവും വ്യാഴം-ത്രയോദശി-അനിഴം കൂടിയ ദിവസവും വെള്ളി-ഷഷ്ഠി-തിരുവോണം കൂടിയ ദിവസവും ശനി-അഷ്ടമി-രേവതി കൂടിയ ദിവസവും ശുഭകര്‍മ്മങ്ങള്‍ക്ക് യോഗ്യമല്ല.
ദശമിയും രോഹിണിയും, ത്രയോദശിയും ഉത്രവും പ്രതിപദവും പൂരാടവും ദ്വാദശിയും ആയില്യവും കാര്‍ത്തികയും പഞ്ചമിയും അഷ്ടമിയും പൂരുരുട്ടാതിയും കൂടിയ ദിവസങ്ങളും ശുഭകര്‍മ്മങ്ങള്‍ക്ക് പാടില്ല.
ചിത്തിരയും ചോതിയും ത്രയോദശിയോടുകൂടിയാലും ഉത്രവും ഉത്രാടവും ഉതൃട്ടാതിയും തൃതീയയോടു കൂടിയാലും അനിഴം ദ്വിതീയയോടു കൂടിയാലും മകം പഞ്ചമിയോടു കൂടിയാലും രോഹിണി അഷ്ടമിയോടു കൂടിയാലും അത്തവും മൂലവും സപ്തമിയോടു കൂടിയാലും ആ ദിവസം ശുഭകര്‍മ്മങ്ങള്‍ യാതൊന്നും പാടില്ലാത്തതാവുന്നു.
പ്രതിപദ ദിവസം മകരവും തുലാമും ദ്വിതീയ ദിവസം മീനവും ധനുവും ത്രിതീയ ദിവസം ചിങ്ങവും മകരവും ചതുര്‍ത്ഥി ദിവസം ഇടവവും കുംഭവും പഞ്ചമി ദിവസം കന്നിയും മിഥുനവും ഷഷ്ഠി ദിവസം കര്‍ക്കിടകവും മേടവും സപ്തമി ദിവസം ഇടവവും കര്‍ക്കിടകവും അഷ്ടമി ദിവസം കന്നിയും മിഥുനവും നവമി ദിവസം വൃശ്ചികവും ചിങ്ങവും ഏകാദശി ദിവസം ധനുവും മീനവും ദ്വാദശി ദിവസം മകരവും തുലാമും ത്രയോദശി ദിവസം ഇടവവും മീനവും രാശികള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് സ്വീകരിക്കരുത്.
ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386