സ്ത്രീപ്രധാന കര്‍മ്മങ്ങള്‍ക്ക് സ്ത്രീയുടെ നക്ഷത്രം
മുഹൂര്ത്തം ഗണിക്കുമ്പോള്‍ - അഞ്ചാം ഭാഗം
ബുധന്‍, 13 ജനുവരി 2010( 14:03 IST )
PRO
PRO
ഗൃഹപ്രവേശം, സീമന്തം, യാഗം, പുംസവനം, ഗര്‍ഭാധാനം, വിവാഹം എന്നീ ആറു കര്‍മ്മങ്ങളും സ്ത്രീ പ്രധാന കര്‍മ്മങ്ങള്‍ ആയതിനാല്‍, സ്ത്രീയുടെ നക്ഷത്രം പ്രധാനമാക്കിയാണ് മുഹൂര്‍ത്തത്തിനു കര്‍ത്തൃദോഷം ചിന്തിക്കേണ്ടത്. ജന്‍മരാശി യാത്രയ്ക്കും വിവാഹത്തിനും ഗൃഹപ്രവേശത്തിനും ഗൃഹാരംഭത്തിനും സീമന്തത്തിനും സമാവര്‍ത്തനത്തിനും ഔഷധ സേവയ്ക്കും ഉപാകര്‍മ്മത്തിനും വ്രതങ്ങള്‍ക്കും വളരെ ശുഭമാണ്.
നാമകരണത്തിനു പന്ത്രണ്ടാം ഭാവവും ശ്രാദ്ധത്തിനു പതിനൊന്നാം ഭാവവും അന്നപ്രാശത്തിനു പത്താം ഭാവവും ചൌളത്തിനു ഒമ്പതാം ഭാവവും ഉപനനയനത്തിനു എട്ടാം ഭാവവും വിവാഹത്തിന് എഴാം ഭാവവും പുതിയ വസ്ത്രം ധരിക്കാന്‍ ആറാം ഭാവവും യാത്രയ്ക്ക് അഞ്ചാം ഭാവവും വിദ്യാരംഭത്തിനു നാലാം ഭാവവും നിഷേകത്തിനു ലഗ്ന ഭാവവും ഗൃഹപ്രവേശത്തിനു രണ്ടാം ഭാവവും കൃഷിക്ക് മൂന്നാം ഭാവവും ശുദ്ധമായിരിക്കേണ്ടതാണ്.
മേടം രാശ്യോദയത്തില്‍ വിവാഹം, ഇടവത്തില്‍ ശ്രാദ്ധം, മിഥുനത്തില്‍ യാത്ര, കര്‍ക്കിടകത്തില്‍ വൃക്ഷങ്ങള്‍ നടുക, ചിങ്ങത്തില്‍ ബന്ധു ദര്‍ശനം, കന്നിയില്‍ നിഷേകം. തുലാത്തില്‍ ഗൃഹകര്‍മ്മം, വൃശ്ചികത്തില്‍ ഉഴുക, ധനുവില്‍ കിണറു കുഴിക്കുക, മകരത്തില്‍ ജലയാത്ര, മീനത്തില്‍ വിദ്യാരംഭം എന്നിവ പാടില്ല.
ശുദ്ധിസ്ഥാനങ്ങളില്‍, മറ്റു നിവൃത്തിയില്ലെങ്കില്‍, ബുധന്‍, ഗുരു, ശുക്രന്‍ എന്നീ മൂന്ന് ഗ്രഹങ്ങളില്‍ ഒന്നോ രണ്ടോ മൂന്നും തന്നെയുമോ നിന്നാല്‍ ദോഷക്കുറവുണ്ട്. എന്നാല്‍, മറ്റൊരു ഗ്രഹവും പാടില്ല.
ഗുരുശുക്രന്‍മാരുടെ മൌഡ്യം, മൌഡ്യം തുടങ്ങുന്നതിനു 7 ദിവസം മുമ്പു മുതലുള്ള വാര്‍ദ്ധക്യം, മൌഡ്യം തീര്‍ന്നു കഴിഞ്ഞു പിന്നെ 7 ദിവ്സം വരെയുള്‍ല ബാല്യം, വക്രഗതിയില്‍ മൌഡ്യം തുടങ്ങുന്നതിനു 5 ദിവസം മുമ്പും മൌഡ്യം തീര്‍ന്ന് 5 ദിവസം വരെയും മുഹൂര്‍ത്തങ്ങള്‍ക്ക് വര്‍ജ്ജ്യമാണ്.
ഏകാദശിയുടെ നാലാം പാദം തുടങ്ങി ദ്വാദശിയുടെ ഒന്നാം പാദം വരെയുള്ള ഹരിവരാസര സമയവും മുഹൂര്‍ത്തങ്ങള്‍ക്ക് ഉത്തമമല്ല.