ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » വേളിക്ക് പിറന്നാള്‍ വര്‍ജ്ജിക്കണോ? (Fixing the muhurtham)
വ്യക്തികള്‍ വാര്‍ത്തകള്‍
Bookmark and Share Feedback Print
 
PRO
ഏതൊരു ശുഭകാര്യത്തിനും മുഹൂര്‍ത്തം ഗണിക്കുന്നത് ഉത്തമമാണ്. കാരണം, ശുഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണഫലം നല്‍കാന്‍ നല്ല മുഹൂര്‍ത്തങ്ങളില്‍ തന്നെ അത് ആരംഭിക്കേണ്ടതുണ്ട്. അശുഭ മുഹൂര്‍ത്തങ്ങളില്‍ തുടങ്ങുന്ന കാര്യങ്ങള്‍ക്ക് മെച്ചപ്പെട്ട ഫലം ലഭിക്കാതിരിക്കുകയും ചെയ്യാം.

വേളിക്ക് ഭര്‍ത്താവിന്റെ പിറന്നാള്‍ വര്‍ജ്ജിച്ചാല്‍ മതിയാവും, പക്കപ്പിറന്നാള്‍ വര്‍ജ്ജിക്കേണ്ടതില്ല. വേളിക്ക് സ്ത്രീയുടെ പിറന്നാളും പക്കപ്പിറന്നാളും ഉത്തമമാണ്. സീമന്തത്തിനു ഭാര്യയുടെ പിറന്നാളും പക്കപ്പിറന്നാളും വര്‍ജ്ജിച്ചാല്‍ മതി, ഭര്‍ത്താവിന്റെ പിറന്നാള്‍ നല്ലതുമാണ്. വേളിശ്ശേഷത്തിനു ഭാര്യയുടെയും ഭര്‍ത്താവിന്റെയും പിറന്നാളുകളും പക്കപ്പിറന്നാളുകളും വര്‍ജ്ജിക്കണം.

ചൌളം, വൃതങ്ങള്‍ കൊള്ളുവാന്‍, സ്നാനം, സേകം, ശസ്ത്രബന്ധം, സീമന്തം, ഔഷധസേവ, ഗോദാനം, കര്‍ണവേധം എന്നിവ ഒമ്പതിനും പിറന്നാളിനും പക്കപ്പിറന്നാളിനും വര്‍ജ്ജിക്കണം. ആഗ്രയണത്തിനും പുടവയുടുക്കുന്നതിനും പുത്തരിയുണ്ണുന്നതിനും പുണ്യകര്‍മ്മങ്ങളായ ആയുഷ്കരാദിഹോമങ്ങള്‍ ചെയ്യുന്നതിനും, ദേവദര്‍ശനം, ദേവപൂജ, ബ്രാഹ്മണ പൂജ, ദാനം എന്നിവയ്ക്കും ആഭരണമിടുന്നതിനും പിറന്നാളുകളും പക്കപ്പിറന്നാളുകളും ഉത്തമമാണ്.

ഞായറാഴ്ചയും ദ്വാദശിയും; തിങ്കളാഴ്ചയും ഏകാദശിയും; ചൊവ്വാഴ്ചയും പഞ്ചമിയും; ബുധനാഴ്ചയും ദ്വിതീയയും; വ്യാഴാഴ്ചയും ഷഷ്ഠിയും; വെള്ളിയാഴ്ചയും അഷ്ടമിയും; ശനിയാഴ്ചയും നവമിയും ചേരുന്ന ദിവസങ്ങള്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഉത്തമമായിരിക്കില്ല.

പകല്‍ സംക്രമം വന്നാല്‍ ആ പകല്‍ മുഴുവനും രാത്രി സംക്രമം വന്നാല്‍ ആ രാത്രി മുഴുവനും സംക്രാന്തി സമയത്തിനു മുന്നോട്ടും പിറകോട്ടും 16 നാഴിക വീതവും ശുഭ കര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കേണ്ടതാണ്. എന്നാല്‍, ദേവപൂജ, ദേവദര്‍ശനം, തീര്‍ത്ഥ സ്നാനം, ദാനം എന്നിവ സംക്രാന്തി സമയത്ത് ചെയ്യാവുന്നതാണ്.

നവദോഷങ്ങളില്‍ ഗുളികനും വിഷവും ഉഷ്ണവും ഏതു രാശിയുടെ ഒടുക്കം വരുന്നോ ആ രാശി മുഴുവന്‍ മുഹൂര്‍ത്തങ്ങള്‍ക്കു വര്‍ജ്ജിക്കണം. എന്നാല്‍ മേല്‍പ്പറഞ്ഞ മൂ‍ന്ന് ദോഷങ്ങളും രാശിയുടെ ആദ്യമാണ് വരുന്നതെങ്കില്‍ അതു കഴിഞ്ഞുള്ള ഭാഗം മുഹൂര്‍ത്തത്തിനെടുക്കാവുന്നതാണ്. അഹിമസ്തകം, ഗണ്ഡാന്തം, വിഷ്ടി, ഏകാര്‍ഗ്ഗളം എന്നിവ നാലും ദോഷമുള്ള നേരം മാത്രം വര്‍ജ്ജിച്ചാല്‍ മതി; രാശി മുഴുവന്‍ വര്‍ജ്ജിക്കേണ്ടതില്ല എന്നര്‍ത്ഥം. ലാടവൈധൃതങ്ങള്‍,ദന്താദൂനം എന്നിവ ഏതു നാളുകളില്‍ വരുന്നുവോ ആ നാളുകള്‍ മുഴുവന്‍ വര്‍ജ്ജിക്കേണ്ടതാണ്.

കൊള്ളിമീന്‍ വീഴുക, ഭൂ‍കമ്പം ഉണ്ടാവുക, ധൂമകേതു ഉദിക്കുക തുടങ്ങിയ മൂന്ന് ദിവസങ്ങള്‍ മുഹൂര്‍ത്തങ്ങള്‍ക്ക് സ്വീകരിക്കരുത്. കുറുക്കന്‍ കരയുന്നത് കേട്ടാല്‍ ആദിവസവും മുഹൂര്‍ത്തത്തിനെടുക്കരുത്.

വ്രതങ്ങള്‍, സീമന്തം, പുംസവനം, എന്നിവയ്ക്ക് സാവനംകൊണ്ടുവേണം വത്സരവും മാസവും കണക്കാക്കേണ്ടത്. ചൌളത്തിനും ഉപനയനത്തിനും ചോറൂണിനും സൌരവും കൊള്ളാമെങ്കിലും ചോറൂണിനു സൌരം സ്വീകാര്യമല്ലാത്തവരും ഉണ്ട്; സര്‍വ്വസമ്മതമല്ലെന്ന് അര്‍ത്ഥം.

ചന്ദ്രനും മറ്റൊരുഗ്രഹവും ഒരു നാളില്‍ ഒരു രാശിയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ആ നാളും മുഹൂര്‍ത്തത്തിനെടുക്കരുത്.

PRO
ഉത്രാടം, മകയിരം, അഭിജിത്-രൊഹിണി, മകം-തിരുവോണം, മൂലം-പുണര്‍തം, ചതയം-ചോതി, രേവതി-ഉത്രം, അനിഴം-ഭരണി, ഉതൃട്ടാതി-അത്തം എന്നിവ വേധ നക്ഷത്രങ്ങളായതിനാല്‍ ഈ രണ്ടു നക്ഷത്രങ്ങള്‍ കൂടിയ കൂട്ടത്തിലെ ഒരു നക്ഷത്രത്തില്‍ ഒരു ഗ്രഹം നില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ മറ്റേനാളും വേധിക്കും. ഈ വേധദോഷവും മുഹൂര്‍ത്തമെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതാണ്.

(ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്)

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വേളി, കല്യാണം, പിറന്നാള്, വരന്