ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » മുഹൂര്‍ത്തം ഗണിക്കുമ്പോള്‍ ‍- മൂ‍ന്നാം ഭാഗം (When we calculate Muhurta)
വ്യക്തികള്‍ വാര്‍ത്തകള്‍
Bookmark and Share Feedback Print
 
PRO
ഒരു കര്‍മ്മത്തിന്റെ ഫലപ്രാപ്തി അത് ചെയ്യുന്ന കാലത്തെ ആ‍ശ്രയിച്ചിരിക്കുന്നു. ശുഭ മുഹൂര്‍ത്തത്തില്‍ ചെയ്യുന്ന കര്‍മ്മം സുഖത്തെയും അശുഭ മുഹൂര്‍ത്തത്തില്‍ ചെയ്യുന്ന കര്‍മ്മം ദു:ഖത്തെയും പ്രദാനംചെയ്യുന്നു. ആ‍യതിനാല്‍, മുഹൂര്‍ത്ത നിര്‍ണയത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ലഗ്നത്തില്‍ രാഹുവും ചൊവ്വയും ഒരു മുഹൂര്‍ത്തത്തിനും പാടില്ല. മുഹൂര്‍ത്ത രാശിയുടെ ഏഴാമിടത്തു രാഹു, ശനി, ചൊവ്വ, ആദിത്യന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളും പാടില്ല. മുഹൂര്‍ത്ത രാശിയുടെ 6-8-12 ഭാവങ്ങളില്‍ ചന്ദ്രനും വര്‍ജ്ജ്യമാണ്. മുഹൂര്‍ത്തം കൊള്ളുന്ന രാശിയില്‍ നിന്നും പാപഗ്രഹം പോയാലും അവിടെ ഒരു ശുഭഗ്രഹം വരുന്ന വരെ ആ രാശി മുഹൂര്‍ത്തത്തിന് എടുക്കരുത്.

അഷ്ടമത്തില്‍ കുജന്‍ ഒരു മുഹൂര്‍ത്തത്തിനും പാടില്ല. കേതുവിനെ മുഹൂര്‍ത്ത വിഷയത്തില്‍ പരിഗണിച്ചിട്ടില്ല എങ്കിലും കേതുവിനും മുഹൂര്‍ത്ത പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. ധൂമകേതുവിന്റെ ഉദയം മുതല്‍ മൂന്ന് ദിവസം മുഹൂര്‍ത്തങ്ങള്‍ക്ക് വര്‍ജ്ജിക്കണം. മുഹൂര്‍ത്തങ്ങള്‍ക്ക് ഗ്രഹങ്ങളുടെ ഏഴാമിട ദൃഷ്ടിമാത്രമേ പരിഗണിക്കുകയുള്ളൂ. പാപഗ്രഹവും ശുഭഗ്രഹവുംകൂടി ഒരു രാശിയില്‍ നിന്നാല്‍ പാപഗ്രഹം പോയ ശേഷം ആ രാശി മുഹൂര്‍ത്തത്തിനെടുക്കാം. എന്നാല്‍, സൂര്യന്‍ നിന്ന രാശിയില്‍ നിന്ന് മാറിയാല്‍ ഒരു ശുഭഗ്രഹം ആ രാശിയില്‍ നിന്ന് മാറുന്നതിനു മുമ്പായും മുഹൂര്‍ത്തത്തിനെടുക്കാം.

നാമകരണം, വാതില്‍പ്പുറപ്പാട്, വിവാഹം, ചോറൂണ്, ഗൃഹാരംഭം, ഗൃഹപ്രദേശം എന്നിവയ്ക്കും ആദിത്യോദയം വര്‍ജ്ജിക്കണം.

പുംസവനം, ചോറൂണ്, വാതില്‍പ്പുറപ്പാട്, വിവാഹം, പുരുഷന്‍‌മാരുടെ ചൌളം എന്നിവയ്ക്ക് ചന്ദ്രോദയം വര്‍ജ്ജിക്കണം.

കിണറും കുളവും കുഴിക്കാനും വേളിശേഷത്തിനും പുടവയുടുക്കാനും ശുക്രദൃഷ്ടി ഉത്തമമാണ്. എന്നാല്‍, മറ്റു കര്‍മ്മങ്ങള്‍ക്കൊക്കെ വര്‍ജ്ജിക്കണം.

വപനം, യാ‍ത്ര, പുടവയുടുക്കുവാന്‍, നിറപ്പാന്‍, പുത്തരിയുണ്ണുന്നതിന്, ആഗ്രയണം, ചാലിടുവാന്‍, വിതയ്ക്കുന്നതിന് എന്നിവയ്ക്കും എല്ലാ വസ്തുക്കളും നടുന്നതിനും മറ്റു കൃഷിക്കും ആറാമിടത്തും എട്ടാമിടത്തും ചന്ദ്രന്‍ നില്‍ക്കാം. കുഷ്ഠരോഗ ശാന്തിക്കും ഔഷധം സേവിക്കുന്നതിനും എല്ലാ പാപഗ്രഹ ദൃഷ്ടികളും നിറയ്ക്കുന്നതിന് ശനിദൃഷ്ടിയും ഉത്തമമാണ്.

കൃഷ്ണപക്ഷ പ്രഥമ മുതല്‍ അമാവാസി വരെ ചൌളം, ഉപനയനം, ഗോദാനം, വ്രതങ്ങള്‍ മൂന്നും, സീമന്തം, പ്രസവത്തിനു മുമ്പുള്ള വിഷ്ണുബലി, പ്രഥമ പ്രതിഷ്ഠ, കൌഷീത സ്നാനം, പുംസവനം എന്നിവ പാടില്ല. കൌഷീതനൊഴിച്ചുള്ളവരുടെ ചാമര്‍ത്തവും കലശവും സങ്കോചവും കറുത്തപക്ഷ പഞ്ചമി വരെ കൊള്ളാം.

ചതുര്‍ദ്ദശി രണ്ടും ചതുര്‍ത്ഥി രണ്ടും നവമി രണ്ടും അമാവാസി വാവും വെളുത്തപക്ഷത്തിലെ പ്രതിപദത്തിന്റെ ആദ്യത്തെ പകുതിയും അഷ്ടമി രണ്ടും എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജിക്കേണ്ടതാണ്. എന്നാല്‍, നവമി രണ്ടും വിദ്യാരംഭത്തിനും അപരപക്ഷത്തിലെ അഷ്ടമി വിവാഹത്തിനും പൂര്‍വ പക്ഷത്തില്‍ പ്രതിപദത്തില്‍ ആദ്യത്തെ പകുതി ആഗ്രയണത്തിനും ചതുര്‍ത്ഥി രണ്ടും നവമി രണ്ടും ചതുര്‍ദ്ദശി രണ്ടും വിഷ്ഠി സമയം നീക്കി രോഗശാന്തിക്ക് ഔഷധം സേവിക്കാനും അമാവാസി വാവ് ശ്രാദ്ധാദി പിതൃക്രിയകള്‍ക്കും മൂലരോഗ ചികിത്സ തുടങ്ങുന്നതിനും ഉത്തമമാണ്.

PRO
ഞായറാഴ്ചയും മകവും, തിങ്കളാഴ്ചയും വിശാഖവും, ചൊവാഴ്ചയും തിരുവാതിരയും, ബുധനാഴ്ചയും മൂലവും, വ്യാഴാഴ്ചയും ചതയവും, വെള്ളിയാഴ്ചയും രോഹിണിയും, ശനിയാഴ്ചയും ഉത്രാടവും കൂടിയ ദിവസങ്ങള്‍ മൃത്യുയോഗങ്ങളാകയാല്‍ ഈ വാരതാരങ്ങള്‍ കൂടുന്ന ദിവസങ്ങളില്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്യുന്നത് ഉത്തമമായിരിക്കില്ല.


(ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്)

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മുഹൂര്ത്തം, ശുഭ മുഹൂര്ത്തം, മുഹൂര്ത്ത ഗണനം, ജ്യോതിഷം, അസ്ട്രോളജി