മുഹൂര്ത്തം കുറിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ഒരു മുഹൂര്‍ത്തത്തില്‍ ആരംഭിക്കുന്ന കര്‍മ്മത്തിന്റെ സദ്ഫലങ്ങളെ മുഹൂര്‍ത്ത ഗണനത്തിലെ പിഴവുകള്‍ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ജ്യോതിഷി ഇതില്‍ അവഗാഹമുള്ളവനായിരിക്കണം. മുഹൂര്‍ത്ത ഗണന പ്രക്രിയയില്‍ പിഴവുകള്‍ വരാതിരിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ജനിച്ച നക്ഷത്രത്തിന്റെ 3, 5, 7 നാളുകളിലും പന്ത്രണ്ടാം നാളിന്റെ ഒന്നാം പാദത്തിലും പതിനാലാം നാളിന്റെ നാലാം പാദത്തിലും പതിനാറാം നാളിന്റെ മൂന്നാം പാദത്തിലും 21, 23, 25 നാളുകളുടെ പാപരാശ്യശംകങ്ങളായിരിക്കുന്ന പാദങ്ങളിലും ജനിച്ച നക്ഷത്രപാദം തുടങ്ങി 88 ആം നക്ഷത്രപാദത്തിലും 108 ആം നക്ഷത്രപാദത്തിലും ജനിച്ച കൂറിന്റെ എട്ടാമത്തെ കൂറിലും എട്ടാമത്തെ രാശിയിലും തുടങ്ങി എട്ടാമത്തെ രാശി പാപന്‍മാരോ ശുക്രനോ അധിപനാണെങ്കില്‍ ആ രാശ്യംശകമായിരിക്കുന്ന പാദങ്ങളിലും ജനിച്ച രാശിയുടെ എട്ടാമത്തെ രാശിയിലും വരുന്ന മുഹൂര്‍ത്തങ്ങള്‍ എടുക്കരുത്.
കലശം, പുത്തരി ഗൃഹാരംഭപ്രവേശങ്ങള്‍ എന്നിവ ഒഴിച്ചുള്ള എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും ജന്‍മനക്ഷത്ര ദിവസം വര്‍ജ്ജിക്കേണ്ടതാണ്. എന്നാല്‍, വിവാഹത്തിന് സ്ത്രീയുടെ ജന്‍മനക്ഷത്രം വര്‍ജ്ജിക്കേണ്ടതില്ല.
സേകം, സീമന്തം, ചൌളം, വ്രതം, ഗോദാനം, സമാവര്‍ത്തനം എന്നിവയ്ക്ക് ജനിച്ച നാളിന്റെ 100 മത് നാളും 19 മത് നാളും വര്‍ജ്ജിക്ക്ണേടതാണ്. വിവാഹത്തിനും സേകത്തിനും സ്ത്രീപുരുഷന്‍മാരുടെ കര്‍ത്തൃദോഷങ്ങള്‍ വര്‍ജ്ജിക്കേണം. സീമന്തത്തിനു ഗര്‍ഭിണിയുടെ കര്‍ത്തൃദോഷങ്ങള്‍ മാത്രം വര്‍ജ്ജിച്ചാല്‍ മതി. പുസവനത്തിനു കര്‍ത്തൃദോഷം വര്‍ജ്ജിക്കണമെന്നില്ല.
വ്രതം, ഗോദാനം, സമാവര്‍ത്തനം എന്നിവകള്‍ക്ക് ഉപനയിച്ചനാള്‍ കൂടി വര്‍ജ്ജിക്കേണ്ടതാണ്. വിവാഹത്തിനു മുഹൂര്‍ത്തമെടുക്കുമ്പോള്‍ സ്ത്രീപുരുഷന്മാര്‍ ജനിച്ച കൂറിന്റെ ഏഴാം രാശിയില്‍ പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശി ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ച്, ആദിത്യനോ ചൊവ്വായോ ജനിച്ച കൂറിന്റെ ഏഴാം രാശിയില്‍ നില്‍ക്കുമ്പോള്‍ ഒരു കാരണവശാലും വിവാഹത്തിന് മുഹൂര്‍ത്തമെടുക്കരുത്. സേകം, ദീക്ഷവരിച്ച മൂന്നാം ദിവസം തുടങ്ങി അഞ്ചാം ദിവസവും നാലാം ദിവസം തുടങ്ങും മുമ്പിലും ശ്രാദ്ധമൂട്ടുവാനുള്ള ദിവസവും അതിന്റെ തലേ ദിവസവും പാടില്ല. ആദ്യത്തെ ഗര്‍ഭത്തില്‍ നാലാം മാസം ആകാം. സാമവേദികള്‍ക്ക് ആദ്യത്തെ ഗര്‍ഭത്തിന്റെ മൂന്നാം മാസത്തില്‍ പാടില്ല. ഉല്പാദന ദിവസം തുടങ്ങി സാവനം കൊണ്ട് മാസം കണക്കാക്കണം. ഉല്പാദന ദിവസം നിശ്ചയമില്ല എങ്കില്‍ ആര്‍ത്തവാരംഭ ദിവസം മുതല്‍ അഞ്ചാം ദിവസം കണക്കാക്കി ആ അഞ്ചാം ദിവസം മുതല്‍ മാസം കണക്കാക്കണം.
സീമന്തം അഞ്ചാം മാസത്തിലും നാലാം മാസം തുടങ്ങും മുമ്പിലും പുംസവനത്തിനു മുമ്പിലും അരുത്. മാസം പുംസവനത്തിനു പറഞ്ഞതുപോലെ കണക്കാക്കണം. നാമകരണം പ്രസവിച്ച ദിവസം മുതല്‍ പന്ത്രണ്ടാം ദിവസം രാത്രിയിലും പതിമൂന്നാം ദിവസം പകലിലും രാത്രിയിലും പാടില്ല. അന്നപ്രാശനം ജനിച്ച ദിവസം മുതല്‍ 150 ദിവസം കഴിഞ്ഞാല്‍ പിന്നെ ഇരുപത്തിയെട്ടാം ദിവസവും 210 ആം ദിവസത്തിനു മേലെയും ആവാം.
വാതില്‍പ്പുറപ്പാട് നാലാം മാസത്തിലാണു വേണ്ടത്. അതു നടന്നില്ല എങ്കില്‍ അന്നപ്രാശന ദിവസമേ പാടുള്ളൂ. അപ്പോള്‍ വാതില്‍പ്പുറപ്പാടിനും അന്നപ്രാശത്തിനും ഉള്ള മുഹൂര്‍ത്തരാശി ഒന്നായിരിക്കുകയും വേണം.
PRO
വിദ്യാരംഭവും ചൌളവും 2 വയസ്സു തികയുന്നതിനു മുമ്പും നാലാം വയസ്സിലും ആറാം വയസ്സിലും പാടില്ല. കര്‍ണവേധം 3,5,7,9,11 വയസ്സുകളുടെ തുടക്കത്തിനു ശേഷം ആവാം. ഉപനയനം ജനനം മുതല്‍ അഞ്ചാം വയസ്സ് തികയുന്നതിനു മുമ്പും ആറാം വയസ്സു തുടങ്ങിയാല്‍ ഗര്‍ഭം മുതല്‍ ഏഴാം വയസ്സു തുടങ്ങുന്നതിനു മുമ്പും പാടില്ല. അതുപോലെ, ജനിച്ച കൂറിന്റെ എട്ടാം രാശിയില്‍ ശുക്രന്‍ ഒഴിച്ചുള്ള ഗ്രഹങ്ങള്‍ നില്‍ക്കുന്ന കാലങ്ങളിലും മൂന്നാം രാശിയില്‍ വ്യാഴം നില്‍ക്കുന്ന കാലത്തും ഉപനയിക്കുന്ന ആചാര്യന്റെ അഷ്ടമരാശിക്കൂറിലും അഷ്ടമരാശിയിലും ഉപനയനം പാടില്ല. വേദാരംഭം ഉപാകര്‍മ്മം കഴിയുന്നതിനു മുമ്പും പാടില്ല. ഗോദാനം ജനനം മുതല്‍ പതിനേഴാം വയസ്സില്‍ തുടങ്ങിയാല്‍ പതിനെട്ടാം വയസ്സ് തുടങ്ങുന്നതു വരെയും ആശ്വലായനത്തിനു 14 വയസ്സ് തികയുന്നതിനു മുമ്പും പാടില്ല. സമാവര്‍ത്തനം കൌഷീതകന്‍മാര്‍ക്ക് ജനനം മുതല്‍ പതിനേഴാം വയസ്സില്‍ പാടില്ല.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386