ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » പാപസാമ്യവും ദോഷങ്ങളും - ഭാഗം ഒന്ന് (Papasamya and Doshas)
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
papasamyam
PRO
PRO
സ്ത്രീപുരുഷ ജാതകങ്ങളില്‍ പരസ്പരം ദോഷം ചെയ്യുന്ന ഗ്രഹസ്ഥിതികള്‍ക്ക് തുല്യതയുണ്ടോ എന്നതാണ് പാപസാമ്യത്തിന്റെ അടിസ്ഥാന തത്വം. ഒരു ജാതകത്തില്‍ പാപക്കൂടുതലും മറ്റതില്‍ കുറവും ആണെങ്കില്‍ പാപത്വക്കുറവുള്ള ആള്‍ക്കാണ് ദുരിതമുണ്ടാവുന്നത്.

ലഗ്നാല്‍ 12, 4, 7, 1, 8 എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങളായ കുജന്‍, രവി, മന്ദന്‍, രാഹു, ശിഖി എന്നീ ഗ്രഹങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ പാപത്വം കണക്കാക്കണം. കൂടാതെ, ചന്ദ്രാലും ശുക്രാലും കൂടി ഈ പറഞ്ഞ ഭാവങ്ങളില്‍ പാപ ഗ്രഹങ്ങള്‍ നില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ലഗ്നാല്‍ 1 പാപം, ചന്ദ്രാല് ‍3/4 പാപം, ശുക്രാല്‍ 1/2 പാപം എന്നീ കണക്കിലാണ് പാപത്വം കണക്കാക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ രണ്ട് ജാതകങ്ങളിലുമുള്ള പാപത്വത്തിനു തുല്യതയുണ്ടാവുന്നതാണ് ശുഭകരം.

പാപസാമ്യത്തില്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത് കുജസ്ഥിതിയെ കുറിച്ചാണ്. അതായതു ചന്ദ്രാലോ ലഗ്നാലോ ശുക്രാലോ 12,4. 7.1, 8 ഭാവങ്ങളില്‍ ചൊവ്വയുടെ സ്ഥിതിയുണ്ടോ എന്നതാണ്. അങ്ങനെയുണ്ടെങ്കില്‍ ചൊവ്വാ ദോഷമായാണ് അതിനെ കാണുന്നത്. മേല്‍പ്പറഞ്ഞ ഭാവങ്ങളില്‍ കുജന്‍ നിന്നാല്‍ ദോഷമാണെന്നത് സാമാന്യ നിയമമാണ്. എല്ലാ ജാതകങ്ങളിലും അത് ബാധകമാവണമെന്നില്ല. ഭാവസ്ഫുടം ഗണിക്കാതെ ദോഷ ഭാവങ്ങളില്‍ കുജനെ അടയാളപ്പെടുത്തിയിട്ടുള്ള ജാതകങ്ങള്‍ നിരവധിയുണ്ട്. ഭാവസ്ഫുടത്തില്‍ വരാതെ ഭാവസ്ഫുടം വന്ന രാശിയില്‍ കുജന്‍ നിന്നതുകൊണ്ട് ദോഷം കണക്കാക്കാന്‍ സാധിക്കുകയില്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അതുകൂടാതെ കുജന്‍ ഉച്ചക്ഷേത്രത്തില്‍ നില്‍ക്കുക, സ്വക്ഷേത്രത്തില്‍ നില്‍ക്കുക, മിത്രക്ഷേത്രത്തില്‍ നില്‍ക്കുക, നീചക്ഷേത്രത്തില്‍ നില്‍ക്കുക, ഉച്ചത്തിലോസ്വക്ഷേത്രത്തിലോ അംശിക്കുക, ചന്ദ്രനോടോ ബുധനോടോ വ്യാഴത്തിനോടോ യോഗം ചെയ്യുക, ഈ മൂന്ന് ഗ്രഹങ്ങളില്‍ ഏതെങ്കിലും കുജനെ ദൃഷ്ടിചെയ്യുക, മിഥുനമോ കന്നിയോ രണ്ടാം ഭാവമായി അവിടെ കുജന്‍ നില്‍ക്കുക, മകരമോ കര്‍ക്കിടമോ ഏഴാം ഭാവമായി അവിടെ കുജന്‍ നില്‍ക്കുക, ഇടവമോ തുലാമോ നാലാം ഭാവമായി അവിടെ കുജന്‍ നില്‍ക്കുക, ധനുവോ മീനമോ എട്ടാം ഭാവമായി അവിടെ കുജന്‍ നില്‍ക്കുക, മീനമോ കന്നിയോ ഇടവമോ തുലാമോ പന്ത്രണ്ടാം ഭാവമായി അവിടെ കുജന്‍ നില്‍ക്കുക, കുജന്‍ കുംഭം ചിങ്ങം രാശികളില്‍ നില്‍ക്കുക, ഗുരുവോ ശുക്രനോ ലഗ്നത്തില്‍ നില്‍ക്കുക, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, കുംഭം, മേടം, ധനു, മീനം എന്നീ രാശികള്‍ ലഗ്നമായി വരിക എന്നിവയില്‍ ഏതങ്കിലും ഒന്ന് ശരിയായി വന്നാല്‍ കുജ ദോഷത്തിനു ശക്തിയില്ല. മറ്റുള്ള പാപഗ്രഹങ്ങളെ സംബന്ധിച്ചും ഈ വിധത്തില്‍ പ്രത്യേകം ചിന്തിക്കേണ്ടതാണ്.

സ്ത്രീജാതകത്തില്‍ ലഗ്നാലും ചന്ദ്രാലും ശുക്രാലും ഏഴിലോ എട്ടിലോ പാപഗ്രഹസ്ഥിതിയുണ്ടായാല്‍ പുരുഷ ജാതകത്തില്‍ ഏഴാമിടത്തു തന്നെ തത്തുല്യമായ പാപഗ്രഹ ബന്ധം ഉണ്ടായിരിക്കേണ്ടതാണ്. സ്ത്രീജാതകത്തില്‍ ഏഴിലോ എട്ടിലോ നില്‍ക്കുന്ന പാപഗ്രഹത്തിനു പരിഹാരമായി പുരുഷജാതകത്തില്‍ രണ്ടിലോ പന്ത്രണ്ടിലോ പാപഗ്രഹം നില്‍ക്കുകയും ശുക്രനു പാപക്ഷേത്ര സ്ഥിതിയും പാപസാമ്യസ്ഥിതിയും വരികയും ചെയ്താല്‍ മതിയാവും. സ്ത്രീജാതകത്തില്‍ അഷ്ടമത്തില്‍ നില്‍ക്കുന്ന പാപഗ്രഹം ഏഴാം ഭാവാധിപനോ ലഗ്നാധിപനോ ആയാല്‍ ദോഷകരമാവില്ല.

സ്ത്രീജാതകത്തില്‍ ഒമ്പതാമിടത്തു ബലവാനായ ശുഭന്‍ നിന്നാലും ഏഴിലോ എട്ടിലോ പാപന്‍ നില്‍ക്കുന്ന ദോഷത്തിനു പരിഹാരമാവും. സ്ത്രീജാതകത്തില്‍ എട്ടിലെ പാപന് പുരുഷജാതകത്തിലെ എട്ടിലെ പാപന്‍ പരിഹാരമാവില്ലെന്ന് മാത്രമല്ല പുരുഷനു മൃതിദോഷം വരെ ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യാവുന്നതാണ്. 2-12-4-7-8 എന്നീ ഭാവങ്ങളില്‍ പാപഗ്രഹം നില്‍ക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ദോഷം എട്ടില്‍ പാപന്‍ നില്‍ക്കുന്നതും ഏറ്റവും കുറവ് ദോഷം രണ്ടില്‍ പാപന്‍ നില്‍ക്കുന്നതുമാണ്. സ്ത്രീപുരുഷന്മാരുടെ ജാതകപ്രകാരമുള്ള പാപത്വം പ്രത്യേകം പ്രത്യേകമായി കണക്കാക്കുമ്പോള്‍ പുരുഷന്റെ ഗ്രഹനിലകളിലെ പാപത്വവും സ്ത്രീയുടെ ഗ്രഹനിലകളിലെ പാപത്വവും തുല്യമായിരുന്നാലും പുരുഷന്റെ പാപത്വത്തെക്കാള്‍ സ്ത്രീയുടെ പാപത്വം അല്‍പ്പം കുറഞ്ഞിരുന്നാലും പാപസാമ്യമുണ്ട്.

എന്നാല്‍, സ്ത്രീജാതകത്തില്‍ പാധിക്യം വന്നാല്‍ വൈധവ്യവും പുരുഷജാതകത്തില്‍ വളരെക്കൂടുതല്‍ പാപാധിക്യം വന്നാല്‍ ഭാര്യാമരണവുമാണ് ഫലം. പുരുഷജാതകത്തിലെ പാപത്വം അല്‍പ്പം മാത്രമേ കൂടുതലുള്ളൂ എങ്കില്‍ ദോഷമില്ല. സ്ത്രീജാതകത്തില്‍ ഏഴും എട്ടും ഭാവങ്ങളുടെ അധിപന്‍‌മാര്‍ ഉച്ചം, മൂലക്ഷേത്രം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം എന്നിവയിലൊന്നില്‍ നില്‍ക്കുകയും ഭാവത്തില്‍ പാപന്‍‌മാര്‍ വരികയും ചെയ്താല്‍ ദോഷത്തിനു വളരെ കുറവുണ്ടായിരിക്കും.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

(അടുത്ത ആഴ്ച ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുന്നതാണ്.)
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പാപസാമ്യം, ചൊവ്വാദോഷം, ദോഷം, വൈധവ്യം, ജ്യോതിഷം, വിവാഹം, പൊരുത്തം