പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും വളരെ നല്ല സമയമാണെന്ന് ജ്യോതിഷപ്രവചനം. ജ്യോതിഷവിഷയങ്ങളില്‍ അഗാധപണ്ഡിത്യമുള്ള ഹരിയുടെ കണക്കുകൂട്ടലില്‍ സിംഗ് തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി തുടരും. ലോക്സഭാ തെരഞ്ഞെടുപ്പിന്റ് ഫലപ്രഖ്യാപനത്തിന് മുമ്പ് വെബ്‌ദുനിയാ മലയാളവുമായി ഹരി പങ്കുവച്ച ചില വിവരങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
WD
WD
ധനുര്‍ലഗ്നം പത്തില്‍ സൂര്യനും ബുധനും പാണ്ഡിത്യവും ധനതത്ത്വശാസ്ത്രപരമായി വഹിച്ച ഉന്നതസ്ഥാനങ്ങള്‍ക്കും മതിയായ വിശദീകരണം നല്‍കുന്നു. മൂന്നിലെ രാഹുവും അസാധാരണമായ എട്ടിലെ വിപരീതരാജയോഗവുമാണ് പ്രധാനമന്ത്രിയുടെ പദവി നല്‍കിയത്. ഫെബ്രുവരി 18 രണ്ടായിരത്തിയഞ്ച് മുതല്‍ രാഹു-ബുധാപഹാരം, 07 സെപ്റ്റംബര്‍ ഏഴ് രണ്ടായിരത്തിയേഴ് വരെ ആയിരുന്നു. ഏറ്റവും നല്ല, കര്‍മ്മരംഗത്ത് വളരെ സംതൃപ്തി നല്‍കിയ കാലഘട്ടം എന്ന് പറയാം.
തുടര്‍ന്ന് രാഹു-ശിഖി സെപ്റ്റംബര്‍ 24 രണ്ടായിരത്തിയെട്ട് വരെ. അതിനു ശേഷം ശുക്രാപഹാരത്തില്‍ വിപരീതരാജയോഗം സെപ്റ്റംബര്‍ 25 രണ്ടായിരത്തിപതിനൊന്ന് വരെ. ദശാംശലഗ്നാധിപനായ ചന്ദ്രന്റെ ഛിദ്രം മെയ് 20 രണ്ടായിരത്തിയൊന്‍പത് മുതല്‍ ആഗസ്റ്റ് 19 രണ്ടായിരത്തിയൊന്‍പത് വരെ. ഈ സമയം രാഷ്ട്രീയഭാവിക്ക് നല്ലതും ആരോഗ്യത്തിന് ദോഷകരവുമാണ്. ആയില്യം നക്ഷത്രജാതനാകയാല്‍ മണ്ണാറശാലയില്‍ തൊഴുന്നത് ശ്രേയസ്കരമായിരിക്കും.
ഈ വരികളെഴുതുമ്പോള്‍ (03 മെയ് 03 രണ്ടായിരത്തിയൊന്‍പത്) തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് ആര്‍ക്കും നിശ്ചയമില്ല. എന്നാല്‍, ശ്രീമതി സോണിയാഗാന്ധിയുടെ ജാതകവും ഡോ. മന്മോഹന്‍സിംഗിന്റെ ജാതകവും പറയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപ്രതീക്ഷിതലാഭങ്ങളും അധികാരലബ്ധിയുമാണ്.
ഡോ.മന്മോഹന്‍ സിംഗിന്റെ നേതൃത്വത്തിന് തടസ്സമായേക്കാവുന്ന പല പ്രമുഖ നേതാക്കന്മാരും ലോകസഭയില്‍ തിരിച്ചെത്താനിടയില്ല. മെയ് 09 രണ്ടായിരത്തിയൊന്‍പതിന് പൗര്‍ണ്ണമി രാഷ്ട്രീയ സാഹചര്യങ്ങളുടെ അവ്യക്തത മാറ്റി ഡോ. മന്മോഹന്‍ സിംഗിന്റെ നേതൃത്വത്തിന് കൂടുതല്‍ ശോഭ നല്‍കുതാണ്.
ഗുരുവിന്റെ കുംഭസംക്രമം ശരിയായ ഗണിതപ്രകാരം (അയനാംശം) മെയ് 07 സന്ധ്യക്ക് ശേഷമാണ്. ചന്ദ്രാഷ്ടമമെങ്കിലും സിംഹസ്ഥിതനായ ഗുരുവിന് സമസപ്തമമാകയാല്‍ പദവി നിലനിര്‍ത്തുന്നതിന് അനുകൂലമായ സ്ഥിതിയാണ്. രാഷ്ട്രീയത്തിരക്കുകള്‍ക്കിടയില്‍ ആരോഗ്യം സൂക്ഷിക്കണമെതാണ് പ്രധാനം. വിപരീതരാജയോഗമുള്ള ശുക്രാപഹാരമാകയാല്‍ അസുരന്മാര്‍, ദക്ഷിണാത്യര്‍ മുതലായവര്‍ വലിയ സഹായം നല്‍കും.