വിഘ്ന വിനാശകനായ വിനായക മൂര്‍ത്തിയെ ഭജിക്കുന്നത് കേതു ദോഷമുള്ളവര്‍ക്ക് പ്രയോജനം നല്‍കുമെന്നാണ് ജ്യോതിഷ മതം. കേതു പ്രീതി കര്‍മ്മങ്ങളും ഗണപതി ഹോമവുമാണ് ഈ ദശാകാലത്തിനുള്ള പ്രതിവിധി.
കേതു ദശയുടെ ആരംഭത്തിലും കേതു ദോഷമുള്ള ജാതകന്‍റെ നക്ഷത്രത്തിലും ചതുര്‍ത്ഥിക്കും കേതു പ്രീതി കര്‍മ്മങ്ങളും ഗണപതി ഹോമവും നടത്താവുന്നതാണ്. ഗണപതി ഹോമത്തിലൂടെ കേതു ദോഷ ശാന്തി വരുത്തുന്നതിന് ജാതകത്തിലെ കേതുവിന്‍റെ ഭാവം മനസ്സിലാക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള മന്ത്രജപത്തോട് കൂടിയ ഗണപതി ഹോമം വേണം നടത്തേണ്ടത്.
കേതു അഞ്ചില്‍ ആണെങ്കില്‍ സന്താന ദുരിതവും ആറില്‍ ആണെങ്കില്‍ ശത്രുദോഷവും ആണ് ഫലം.