ശിവ പ്രീതിയുണ്ടെങ്കില്‍ ആയുസ്സിന് ദൈര്‍ഘ്യമുണ്ടാവും. കടുത്ത ആരോഗ്യപ്രശ്നങ്ങളെയും ആയുസ്സിനുള്ള ഭീഷണിയെയും അതിജീവിക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രവും ഹോമവും സഹായിക്കും.
ജാതകന്‍റെ ജന്മ നക്ഷത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ കരുതുന്നു
പേരാല്‍, അമൃത്, എള്ള്, കറുക, നെയ്യ്, പാല്‍, പാല്‍പ്പായസം എന്നിവയാണ് മൃത്യുഞ്ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്. സാധാരണ മൃത്യുഞജയ ഹോമത്തില്‍ 144 തവണ വീതമാണ് സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. ഏഴു ദിവസത്തെ മൃത്യുഞ്ജയ ഹോമമായി മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്.