യന്ത്രങ്ങളില്‍ ആവാഹിച്ച് യഥാവിധി പൂജ നടത്തുന്നത് മൂര്‍ത്തികളെ പ്രീതിപ്പെടുത്താനുള്ള ലളിതമാര്‍ഗ്ഗമായി ജ്യോതിഷ വിദഗ്ധര്‍ കരുതുന്നു. ഇതുവഴി ഗ്രഹ ദോഷങ്ങള്‍ മാറ്റാനും ആരോഗ്യകരമായ ഊര്‍ജ്ജം ലഭ്യമാക്കാനും കഴിയുമെന്നാണ് വിശ്വാസം.
മാനസിക സന്തോഷം നേടാനും ശത്രുക്കളുടെ മേല്‍ ആധിപത്യം നേടാനും ജീവിതത്തില്‍ മൊത്തത്തിലുള്ള വിജയം നേടാനും രാഹുയന്ത്രം യന്ത്രം സഹായിക്കുമെന്നാണ് ജ്യോതിഷ പണ്ഡിതരുടെ അഭിപ്രായം
തെക്ക് പടിഞ്ഞാറ് ദിശയുടെ അധിപനാണ് രാഹു. സൂര്യനെ പോലും മറയ്ക്കാന്‍ ശക്തിയുള്ള രാഹുവിനെ പ്രസാധിപ്പിക്കുക വഴി മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍വകാര്യ സിദ്ധി നേടാനും കഴിയും.
നവഗ്രഹങ്ങളില്‍ രാഹുവിന് പാമ്പിന്‍റെ രൂപമാണ്. സര്‍പ്പന്‍ എന്ന പേരിലാണ് രാഹു അറിയപ്പെടുന്നത്. രാഹു നിത്യവും ഒന്നര മണിക്കൂര്‍ വിഷം വമിപ്പിക്കുന്നു എന്നാണ് സങ്കല്‍പം. ഈ സമയത്ത് ആരും ശുഭകാര്യങ്ങള്‍ ഒന്നും നടത്താറില്ല.
മാനസിക സന്തോഷം നേടാനും ശത്രുക്കളുടെ മേല്‍ ആധിപത്യം നേടാനും ജീവിതത്തില്‍ മൊത്തത്തിലുള്ള വിജയം നേടാനും രാഹുയന്ത്രം യന്ത്രം സഹായിക്കുമെന്നാണ് ജ്യോതിഷ പണ്ഡിതരുടെ അഭിപ്രായം.
മനസ്സും ശരീരവും ശുദ്ധിയാക്കി വേണം രാഹുയന്ത്രത്തെ ആരാധിക്കേണ്ടത്. പൂജാമുറിയില്‍ മറ്റ് ദേവതകള്‍ക്കൊപ്പം യന്ത്രം വച്ച് ആരാധിക്കാന്‍ കഴിയും.
രാഹുദോഷം മൂലമുള്ള കഷ്ടതകള്‍ പരിഹരിക്കാന്‍ രാഹുയന്ത്രം വളരെ പ്രയോജനപ്രദമാണ്. സാധാരണയായി ചെമ്പ് തകിടിലാണ് രാഹു യന്ത്രം എഴുതുന്നത്.