വ്യാഴത്തിന്റെ പ്രസക്തി
സര്‍വ്വേശ്വര ഗ്രഹ കാരകനാണ് വ്യാഴം.ജ്ഞാനം, ബുദ്ധി, സന്തതികള്‍ ഇവയുടെയെല്ലാം കാരക ഗ്രഹമാണ്. അതുകൊണ്ടാണ് ജ്യോതിഷത്തില്‍ വ്യാഴമാറ്റത്തിന് പ്രാധാന്യമുള്ളത്.
വ്യാഴത്തിന്‍റെ ദേവന്‍ വിഷ്ണുവാണ്. ഉച്ചരാശി കര്‍ക്കിടകവും മൂല ക്ഷേത്രം ധനുവും സ്വക്ഷേത്രം മീനവുമാണ്. വര്‍ണ്ണത്തില്‍ വ്യാഴം ബ്രാഹ്മണനാണ്. അതേ സമയം ദേവഗുരുവുമാണ്. നിറം മഞ്ഞ, രത്നം പുഷ്യരാഗം.
ജാതകത്തില്‍ വ്യാഴത്തിനു വലിയ പ്രാധാന്യമാണുള്ളത്. രണ്ട്, അഞ്ച്, ഏഴ്, ഒമ്പത് എന്നീ ഭാവങ്ങളില്‍ വ്യാഴം നിന്നാല്‍ നല്ലതാണ്. മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളിലായാല്‍ പ്രശ്നത്തില്‍ വ്യാഴം മറഞ്ഞു എന്നാണ് സൂചന.
ജന്മം മൂന്ന്, നാല്, ഏഴ്, എട്ട്, പത്ത്, പന്ത്രണ്ട് രാശികളിലെ വ്യാഴത്തിന് ചാരവശാല്‍ ദോഷം പറയാറുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍