ഡിസംബര് പതിനഞ്ചിന് തിങ്കളാഴ്ച വൈകിട്ട് 7.46 ന് പൂയം നക്ഷത്രത്തിന്‍റെ മൂന്നാം പാദത്തില്‍ ധനു - രവി സംക്രമം നടക്കും. സംക്രമ സമയത്തെ ഗ്രഹ നില കണക്കാക്കിയാല്‍ സ്ഥിതിഗതികള്‍ അനുകൂലമാണെന്നാണ് പറയേണ്ടത്.
ഭാഗ്യസ്ഥാനത് കേസരി യോഗം, ഗുരുശുക്രയോഗം എന്നിവ ഉള്ളതുകൊണ്ട് ഡിസംബര്‍ അവസാനത്തോടെ ലോകത്ത് സാമ്പത്തിക മാന്ദ്യം മാറി തുടങ്ങുമെന്ന് കരുതാം. കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യും.
ഈ സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണത്തിനെതിരെ വിധിയെഴുത്ത് വരാനിടയുണ്ട്.