കേതുവിനെ ശ്രദ്ധിക്കണം
കേതുദശയില്‍ നല്ലതെന്ന് പറയാന്‍ ഒന്നും കാണില്ല. ജാതകത്തില്‍ കേതു ദുര്‍ബ്ബലനാണെങ്കില്‍ ഏകാഗ്രതയും ആത്മവിശ്വാസവും നഷ്ടമാവും. കേതുദശ പൊതുവെ പ്രയാസകരമാണ്. കലഹം, സമ്പത്തും കീര്‍ത്തിയും ക്ഷയിക്കുക, രോഗം, അലച്ചില്‍ മനോദുരിതം തുടങ്ങിയവയെല്ലാം കേതുദശയുടെ ഭാഗമാണ്. അഗ്നി-വിഷ-ആയുധ ഭയം, സ്ത്രീകളാല്‍ അപകീര്‍ത്തി എന്നിവയും കേതുദശാഫലങ്ങളാണ്.ജാതകത്തില്‍ കേതു ശുഭസ്ഥാനത്താണെങ്കില്‍ നല്ലഫലങ്ങള്‍ പ്രതീക്ഷിക്കാമെന്നേയുള്ളൂ. ഇടയ്ക്ക് ദോഷ ഫലങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.കേതു നില്‍ക്കുന്ന രാശ്യാധിപന്‍ ദുര്‍ബ്ബലനാണെങ്കിലോ കേതു 6, 8, 12 ഭാവങ്ങളില്‍ വന്നാലോ അശുഭമാവാം. തിരുവാതിര, തിരുവോണം, അത്തം, ചതയം, രോഹിണി, ചോതി, പൂയം, അനിഴം, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കും കേതു ദോഷം ഉണ്ട്.കേതു പ്രീതിക്കായി പ്രാര്‍ത്ഥനയും ഔഷധ സേവയും നടത്താം. കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും തെച്ചി, ചെമ്പരത്തി തുടങ്ങിയ ചുവന്ന പുഷ്പങ്ങളും നീല ശംഖുപുഷ്പം, നീലച്ചെമ്പരത്തി തുടങ്ങിയ നീല പുഷ്പങ്ങള്‍ ചൂടുന്നതും കേതു പ്രീതിക്ക് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.വൈഡ്യൂര്യം ധരിക്കുന്നത് കേതു പ്രീതിക്കും കേതുവിനെ ശക്തിപ്പെടുത്താനും ഉത്തമമാണെന്ന് വിശ്വസിക്കുന്നു. സമ്പത്ത്, ആപത്തുകളില്‍ നിന്ന് രക്ഷ, ആരോഗ്യം എന്നിവയ്ക്കും വൈഡൂര്യ ധാരണം ഉത്തമമാണ്. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍