രത്നധാരണം എങ്ങനെ?
ഇക്കാലത്ത് പ്രധാന ദോഷ പരിഹാരങ്ങളില്‍ ഒന്നാണ് രത്നധാരണം. ഏറ്റവും കൂടുതല്‍ ശ്രദ്ധയോടെ നടത്തേണ്ട പരിഹാര മാര്‍ഗ്ഗവുമാണിത്.സാമ്യമില്ലാത്ത, പരസ്പരം എതിരായ രത്നങ്ങള്‍ ധരിക്കുന്നത് ജാതകന് ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തിയേക്കാമെന്ന് ജ്യോതിഷികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ജാതകന്‍റെ നക്ഷത്രാധിപനായ ഗ്രഹത്തെ ശക്തിപ്പെടുത്തുന്നതാണ് സാധാരണ ചെയ്യാറ്. ഇതിനായി രാശിയും നക്ഷത്രവും മാത്രം നോക്കുന്നത് മാത്രം മതിയാവില്ല. |
കിഴക്ക് ഭാഗത്ത് വജ്രം, വടക്ക് കിഴക്ക് മരതകം, തെക്ക് കിഴക്ക് മുത്ത്, നടുവില്‍ മാണിക്യം, വടക്ക് പുഷ്യരാഗം, തെക്ക് പവിഴം, പടിഞ്ഞാറ് ഇന്ദ്രനീലം, വടക്കുപടിഞ്ഞാറ് വൈഡൂര്യം, തെക്കുപടിഞ്ഞാറ് ഗോമേദകം എന്നിവയാണ് ഘടിപ്പിക്കേണ്ടത് |
|
|
ജാതകന്‍റെ ഗ്രഹനില, ദശാകാലം തുടങ്ങിയവ വിശദമായി പരിശോധിച്ച് രത്നം ധരിക്കുന്നതാണ് ഉത്തമം. ജാതകം പരിശോധിക്കുന്നതിലൂടെ ഏതൊക്കെ ഗ്രഹങ്ങളാണ് ദുര്‍ബ്ബല സ്ഥിതിയില്‍ ഉള്ളതെന്നും അവയെ ശക്തിപ്പെടുത്തേണ്ടതുണ്ടോ എന്നും ജ്യോതിഷിക്ക് മനസ്സിലാക്കാന്‍ സാധിക്കും.ഒരുപക്ഷേ, പാപ ഗ്രഹങ്ങളായിരിക്കും ജാതകത്തില്‍ ദുര്‍ബ്ബല സ്ഥാനത്ത് നില്‍ക്കുക. ശുഭഗ്രഹങ്ങള്‍ ചിലപ്പോള്‍ പാപ സ്ഥാനത്ത് നില്‍ക്കാം. ഈ അവസരത്തില്‍ പാപനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതേപൊലെ പാപനും ശുഭ സ്ഥാനത്ത് വന്നുകൂടായ്കയില്ല. അതിനാല്‍, വിദഗ്ധര്‍ ജാതകം പരിശോധിച്ച് തന്നെ രത്ന നിര്‍ണ്ണയം നടത്തുന്നതായിരിക്കും ഉത്തമം.ചില അവസരങ്ങളില്‍ ജാതകന് ഉചിതമായ രത്നം കണ്ടെത്താന്‍ കലശലായ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഇതിന് നവരത്ന മോതിരമാവും പരിഹാരമായി നിര്‍ദ്ദേശിക്കുക. നവരത്ന ധാരണം ഒരു ദോഷഫലവും ഉണ്ടാക്കില്ല. മോതിരത്തിന്‍റെ കിഴക്ക് ഭാഗത്ത് വജ്രം, വടക്ക് കിഴക്ക് മരതകം, തെക്ക് കിഴക്ക് മുത്ത്, നടുവില്‍ മാണിക്യം, വടക്ക് പുഷ്യരാഗം, തെക്ക് പവിഴം, പടിഞ്ഞാറ് ഇന്ദ്രനീലം, വടക്കുപടിഞ്ഞാറ് വൈഡൂര്യം, തെക്കുപടിഞ്ഞാറ് ഗോമേദകം എന്നിവയാണ് ഘടിപ്പിക്കേണ്ടത്. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍