സന്താന ദുരിതങ്ങള്‍ വിശദമായ ജാതക പരിശോധനയിലൂടെ മനസ്സിലാക്കാവുന്നതാണ്. സന്താനം ഉണ്ടാവാതിരിക്കുക, സന്താനങ്ങള്‍ക്ക് കഷ്ടത വന്ന് ഭവിക്കുക, സന്താനങ്ങളുടെ അകാല മരണം ഇവയെല്ലാം സന്താന പ്രതിബന്ധമായി കണക്കാക്കുന്നു.
ഭാര്യാഭര്‍ത്താക്കന്‍മാരുടെ ജാതകത്തിലെ പൊരുത്തം, പൊരുത്തക്കേട്, കുടുംബപരവും ശാരീരികവുമായ പ്രത്യേകതകള്‍ എന്നിവയെല്ലാം സന്താന പ്രതിബന്ധ കാരണം കണ്ടെത്താന്‍ കണക്കിലെടുക്കേണ്ടതുണ്ട്.
വ്യാഴം ഓജരാശിയിലാണെങ്കില്‍ മന്ത്രശക്തി വരുത്തിയ കല്യാണ ഘൃതം സേവിക്കുക. യുഗ്മ രാശിയിലാണെകില്‍ ശങ്കരനാരായണ ജപവും നടത്തണം.
സൂര്യന്‍, ശനി എന്നിവര്‍ ഓജരാശിയില്‍ വന്നാല്‍ സന്താന പ്രതിബന്ധ കാരണം പിതൃശാപമാണെന്ന് കണക്കാക്കാം. ഇതിനായി പിതൃപൂജ നടത്തി പിതൃക്കളെ സന്തോഷിപ്പിക്കണം. ചന്ദ്രനാണ് പ്രതിബന്ധകാരകനെങ്കില്‍ പിതൃപ്രീതിക്ക് പുണ്യ ക്ഷേത്രങ്ങളില്‍ വച്ച് ശ്രാദ്ധം കഴിക്കണം. രാഹുവാണ് പ്രതിബന്ധമെങ്കില്‍ സര്‍പ്പ പ്രീതിക്ക് വേണ്ടത് ചെയ്യണം.