ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും
ഗണപതിയുടെ തന്ത്രത്തില്‍ കുരുങ്ങി ഇളിഭ്യനായി ശനീശ്വരന്‍ തിരിച്ചു പോവുന്നതു കണ്ട ഹനുമാന്‍ പൊട്ടിച്ചിരിച്ചു.
ദേഷ്യവും നാണക്കേടും കൊണ്ട് ചുമന്ന ശനി തന്‍റെ കാലദണ്ഡ് നോക്കി ഹനുമാന് ശനി വരേണ്ട കാലമായി എന്ന് മനസ്സിലാക്കുകയും ഹനുമാന്‍റെ കാലചക്രത്തില്‍ പ്രവേശിക്കാനായി അങ്ങോട്ടു ചെന്നു.
ശനി അടുത്തെത്തിയതോടെ ഉഗ്രതയോടെ ഒരുവട്ടം ഗര്‍ജ്ജിച്ച ഹനുമാന്‍ ആകാശ തുല്യനായി വളരുകയും ശനീശ്വരന്‍റെ മുടിക്കെട്ടില്‍ പിടിച്ചുതൂക്കി ആകാശത്തിലും ഭൂമിയിലും മുട്ടാതെ തൂങ്ങിക്കിടപ്പായി. വേദന കൊണ്ട് പുളഞ്ഞ ശനീശ്വരന്‍ നിലവിളിക്കാന്‍ തുടങ്ങി.
അപ്പോള്‍ ഹനുമാന്‍ പറഞ്ഞു, ധൃതിപ്പെടാതെ, നമ്മേയും ഗണപതിയേയും മാത്രമല്ല ഞങ്ങളെ ആരാധിക്കുന്ന ഭക്തന്മാരേയും പിടികൂടില്ലെന്ന് സത്യം ചെയ്താല്‍ മാത്രമേ വിട്ടയയ്ക്കൂ. ശനീശ്വരന്‍ അത് സമ്മതിച്ച് പ്രാണനും കൊണ്ട് ഓടിപ്പോയി. ഈ കഥയില്‍ നിന്ന് വ്യക്തമാവുന്നത് ഗണപതിയേയും ഹനുമാനേയും ഭക്ത്യാദര പൂര്‍വം ധ്യാനിക്കുന്നതും പൂജിക്കുന്നതും ശനി ദോഷം അകറ്റാന്‍ ഉത്തമം ആണെന്നാണ്.