നാം ഇന്ന് അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണു ദാമ്പത്യ തര്‍ക്കങ്ങളും പൊരുത്തക്കേടുകളും . ഇവ ഒടുവില്‍ ചെന്നെത്തുന്നത് കുടുംബ കോടതികളില്‍ ! അതിനു പ്രധാന കരകത്വം വഹിക്കുന്ന ഗ്രഹങ്ങള്‍ ചൊവ്വയും ശുക്രനുമാണെന്നു നമ്മള്‍ മനസ്സിലാക്കുന്നില്ല.
പുരുഷ ജാതകത്തിലൊ സ്ത്രി ജാതകത്തിലൊ ചൊവ്വയുടെയും ശുക്രന്‍റെയൊ നില്‍പ്പ് അസ്ഥാനത്തു ആയിപ്പോയാല്‍ കുഴഞ്ഞതുതന്നെ.പരസ്പരം വിശ്വാസവഞ്ചനയും താത്പര്യക്കുറവും , പരവ്യക്തി ബന്ധവും ഉണ്ടാവുന്നു.
ഉദാഹരണം ചൊവ്വ അതിന്‍റെ നീച സ്ഥാനമായ കര്‍ക്കിടകത്തില്‍ നില്‍കുകയും , ലഗ്നാല്‍ 1,2,4,7,10,12 ഭാവങ്ങള്‍ കര്‍ക്കിടകമാവുകയും ചെയ്താല്‍ കുടുംബ കോടതി പ്രശ്നം വരാവുന്നതാണ്.അതായത് ഈ ഭാവങ്ങള്‍ കേന്ദ്ര സ്ഥാനമകുകയൊ ത്രികൊണമാവുകയൊ ചെയ്താല്‍ തിര്‍ച്ചയായും ദാമ്പത്യക്കുഴപ്പമായിരിക്കും ഫലം.
ശുക്രന് നീചം ഭവിക്കുകയൊ ബലമില്ലാതെ അവുകയൊ ചെയ്താല്‍ തീര്‍ച്ചയായും ഈ പറഞ്ഞവ സംഭവിക്കാവുന്നതാണ്‍്. അതുപൊലെതന്ന ശുക്രന്‍ കന്നിയില്‍ നിന്നാലും കുടുംബ കോടതി പ്രശ്നങ്ങള്‍ ഉണ്ടാവാം.