2008 പൊതുവേ സമ്മിശ്രമായ ഫലങ്ങളാണ് പൂരാടം നക്ഷത്രക്കാര്‍ക്ക് നല്‍കുന്നതെങ്കിലും ഗുണമായിരിക്കും ഏറി നില്‍ക്കുക. ആദര്‍ശ ശുദ്ധി കൈവിടാതെയുള്ള ജീവിതം എല്ലാ രംഗത്തും വിജയത്തിനു കാരണമാവും. ആരോഗ്യ രംഗം പൊതുവേ നന്നായിരിക്കും.
മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ച ഇല്ലാതാവാന്‍ സാധ്യത. വരവിനനുസരിച്ച് ചെലവും വര്‍ദ്ധിക്കും. സന്താനങ്ങളാല്‍ അനാവശ്യമായി ചെലവേറും. ബന്ധുക്കളുമായി ഒത്തുപോവുന്നത് ഉത്തമം. അധികാരികളുമായി സഹകരിച്ചു പോവുന്നത് ഉത്തമം. ആദായം വര്‍ദ്ധിക്കാന്‍ പരിശ്രമിക്കും എങ്കിലും ഉദ്ദേശിച്ച ഫലം കണ്ടെന്നുവരില്ല.
ഔദ്യോഗിക രംഗത്ത് ചില്ലറ വിഷമതകള്‍ ഉണ്ടാവും. അയല്‍ക്കാരുടെ സ്നേഹാദരങ്ങള്‍ ലഭിക്കും. അതിഥികളാല്‍ ചില്ലറ സൈരക്കേടുകള്‍ ഭവിക്കും. യാത്രകൊണ്ട് പല നേട്ടങ്ങളുമുണ്ടാവും.