ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » അനിഴം : 2008 എങ്ങനെ ?
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 

അനിഴം നക്ഷത്രക്കാര്‍ക്ക് പ്രയാസങ്ങളെല്ലാം ഒഴിവാക്കി ഉദ്ദിഷ്ടകാര്യങ്ങളെല്ലാം സാധിക്കാന്‍ അവസരം നല്‍കുന്നതാണ് 2008. പൂര്‍വിക സ്വത്ത് ലഭിക്കും. തിരിച്ചു കിട്ടില്ലെന്ന് വിശ്വസിച്ച പണം പോലും ലഭിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട വര്‍ഷം. പഠനം, ഉദ്യോഗം എന്നീ രംഗങ്ങളില്‍ ഉയര്‍ച്ച.

സേവന രംഗത്ത് മികച്ച അംഗീകാരത്തിനു പാത്രമാവും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ഫലം. ആരോഗ്യ നില ഉത്തമം. സന്താനങ്ങളും മാതാപിതാക്കളും സന്തോഷത്തോടെ പെരുമാറും. എന്നാല്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. വാഹന യാത്രയില്‍ തികഞ്ഞ ജാഗ്രത പാലിക്കുക.

കഴിവതും മറ്റുള്ളവരെ നിരാശപ്പെടുത്താതിരിക്കുക ഉത്തമം. അന്യരുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്ന പ്രവൃത്തികള്‍ ഒഴിവാക്കുക ഉത്തമം. അയല്‍ക്കാരോട് സ്നേഹത്തോടെ പെരുമാറുക.