ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » ചിത്തിര : 2008 എങ്ങനെ ?
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 

ചിത്തിര നക്ഷത്തില്‍ ജനിച്ചവര്‍ക്ക് ഉദ്യോഗം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികച്ച വിജയം കൈവരിക്കാന്‍ അവസരം നല്‍കുന്ന വര്‍ഷമാണ് 2008. പ്രവൃത്തിയിലെ തികഞ്ഞ ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും ഈ മേഖലകളിലെ വിജയത്തിനു പ്രധാന കാരണമാവും.

ആരോഗ്യ നിലയില്‍ ചില മുന്‍‌കരുതലുകള്‍ വേണ്ടിവരും. സഹപാഠികളുമായോ സുഹൃത്തുക്കളുമായോ ചില്ലറ സ്വരച്ചേര്‍ച്ചകള്‍ക്ക് സാധ്യത. ജോലി സ്ഥലത്തെ സഹപ്രവര്‍ത്തകരുമായി വഴക്കുകള്‍ക്ക് സാധ്യത. തികഞ്ഞ ജാഗ്രതയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ബന്ധുക്കളുടെ വിരോധം സമ്പാദിക്കാന്‍ ഇടവരും. വാഹനം, താമസസ്ഥലം എന്നിവ മാറ്റേണ്ടിവരും.

മറ്റുള്ളവര്‍ക്ക് നീരസമുണ്ടാവുന്ന സംസാര രീതി തീര്‍ത്തും ഒഴിവാക്കുന്നത് ഉത്തമം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവും. കുടുംബാന്തരീക്ഷം സന്തോഷത്താല്‍ കളിയാടും. സന്താനങ്ങളുടെ ആരോഗ്യ വിഷയത്തില്‍ കാട്ടുന്ന അലംഭാവം വിഷമത്തിനിടയാക്കും.