അത്തം : 2008 ല്‍ എങ്ങനെ ?
വളരെ മെച്ചപ്പെട്ട വര്‍ഷമാണ് അത്തം നക്ഷത്തില്‍ ജനിച്ചവര്‍ക്ക് 2008. പല കാര്യങ്ങളിലും ഈശ്വരാനുഗ്രഹത്താല്‍ ഉദ്ദേശിച്ച വിജയം കൈവരിക്കും. ദാമ്പത്യജീവിതം മെച്ചം. കുടുംബത്തില്‍ സര്‍വ്വ വിധ ഐശ്വര്യങ്ങളും കളിയാടും.
അരോഗ്യ നിലയിലും മെച്ചമാണ് കാണുന്നത്. സദ് പ്രവൃത്തികള്‍ അന്യരുടെ പ്രീതിക്ക് പാത്രീഭവിക്കും. ഉത്തമരും ഉന്നതരുമായവരുമായി ബന്ധപ്പെടാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജന പ്രദമാവും. വിവിധ വശങ്ങളിലൂടെ ആദായ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. ചിരകാല അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയത്നിക്കും.
വാഹന ലഭ്യതയ്ക്ക് സാധ്യത. പുതിയ കരാറുകള്‍, മറ്റുള്ളവര്‍ക്ക് ജാമ്യം നില്‍ക്കല്‍ എന്നിവ ആലോചിച്ചു മാത്രം ചെയ്യുന്നത് ഉത്തമം. അനാവശ്യ കാര്യങ്ങള്‍ ഓര്‍ത്ത് ദു:ഖിക്കാതിരിക്കുന്നത് ഉത്തമം. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ ഇടവരും.