പൊതുവേ ചെയ്യുന്ന ഏതു പ്രവര്‍ത്തികളിലും മുന്‍കരുതലുകള്‍ ആവശ്യമായി വരുന്ന രീതിയിലുള്ളതാണ് ആയില്യം നക്ഷത്തില്‍ ജനിച്ചവര്‍ക്ക് 2008. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും അനുകൂലമായ പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കാം. ജോലിസ്ഥലം,
താമസ സ്ഥലം എന്നിവിടങ്ങളില്‍ മോഷണ ശല്യം വര്‍ദ്ധിക്കുന്നതിനാല്‍ അനാവശ്യമായ ആധിക്ക് സാധ്യത. കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തിക്കും. വാഹനം സംബന്ധിച്ച് ഏത് പ്രവര്‍ത്തിയിലും തികഞ്ഞ ജാഗ്രത പാലിക്കണം. സന്താനങ്ങളുമായി സ്നേഹത്തോടെ മാത്രം പെരുമാറുക.
ആദായം വര്‍ദ്ധിക്കുന്നതിനായി പല പദ്ധതികളും ആവിഷ്കരിക്കും. സജ്ജനങ്ങളുടെ സഹകരണത്താല്‍ പല നേട്ടങ്ങളും കൈവരിക്കാന്‍ കഴിയും. പെരുമാറ്റത്തില്‍ തികഞ്ഞ പക്വതയും മികവും പ്രദര്‍ശിപ്പിക്കുന്നത് പല കാര്യങ്ങളും അനുകൂലമായ സാഹചര്യമൊരുക്കും. ആരോഗ്യം പൊതുവേ മെച്ചം.