പുണര്‍തം: : 2008 എങ്ങനെ ?
2008 പുണര്‍തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുമെങ്കിലും അനാവശ്യ ചെലവ് വര്‍ദ്ധിക്കാനും ചില്ലറ സാമ്പത്തിക നഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. വിദ്യാഭ്യാസം, ജോലി എന്നിവയില്‍ വിജയം കൈവരിക്കും. ഉദ്ദിഷ്ടകാര്യങ്ങള്‍ പലതും സാധിച്ചുകിട്ടും.
സ്വന്തം കാര്യത്തിലെന്ന പോലെ അന്യരുടെ കാര്യത്തില്‍ കാട്ടുന്ന ശുഷ്കാന്തി പലപ്പോഴും അബദ്ധത്തില്‍ ചെന്നു ചാടിക്കും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുന്നത് ഉത്തമം. വാഹനം, ഗൃഹം എന്നിവ പുതുതായി വാങ്ങാന്‍ അവസരം കൈവരും.
അരോഗ്യ നില പൊതുവേ മെച്ചമെങ്കിലും മാതാ പിതാക്കളുടെ ആരോഗ്യ നിലയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ഇടവരും. ദാമ്പത്യബന്ധം മെച്ചം. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ബന്ധുക്കളുമായി നല്ല ബന്ധം തുടരും.