മകയിരം : 2008 ല്‍ എങ്ങനെ ?
ഈ വര്‍ഷം മകയിരം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ദോഷങ്ങള്‍ പലതുണ്ടെങ്കിലും ഗുണഫലം കൂടുതലായിരിക്കും. ദാമ്പത്യ ബന്ധവും ബന്ധുസഹായവും ഉത്തമമാവും. ആരോഗ്യ നിലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിവരും.
ഈ വിഷയത്തില്‍ അമിത ചെലവ് വരാന്‍ സാധ്യത. സ്വത്ത് തര്‍ക്കങ്ങള്‍ ഭാഗം വയ്പ്പിനു വരെ കാരണമാവും. കര്‍മ്മ രംഗത്ത് സ്ഥിരമായ ഉത്സാഹം ഉണ്ടാവും. എന്നാല്‍ അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നത് ഉത്തമം. പല രംഗങ്ങളില്‍ നിന്നുമുള്ള ആദായം പൊതുവേ ശരാശരി മാത്രമായിരിക്കും.
സ്വദേശത്തെ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവും. ഏതു വസ്തുക്കള്‍ വാങ്ങുമ്പോഴും മുന്‍കരുതലുകള്‍ എടുക്കുക. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവും.