ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » രോഹിണി : 2008 ല്‍ എങ്ങനെ ?
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 

രോഹിണി നക്ഷത്തില്‍ ജനിച്ചവര്‍ക്ക് 2008 സാമാന്യം മെച്ചപ്പെട്ടതാണ്. മുതിര്‍ന്നവരുടെ ഉപദേശം കേട്ട് ഉത്തമ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവസരം കൈവരും. കഠിനാധ്വാനം, ആത്മാര്‍ത്ഥത എന്നിവ പ്രവൃത്തിയില്‍ പ്രതിഫലിക്കുന്നത് പിന്നീട് ഗുണം ചെയ്യും.

സാമ്പത്തിക സഹായം ലഭിക്കും. ഉപകാരങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാന്‍ സാഹചര്യം ഉണ്ടാവും. കൃഷി, വ്യവസായം തുടങ്ങിയവയില്‍ പുരോഗതിയുണ്ടാവും. ആദായം പൊതുവേ വര്‍ധിക്കാനിടവരും. ഭൂമി കൈമാറ്റം വഴി ധനസമ്പാദനത്തിനു സാധ്യത.

അയല്‍ക്കാരുമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് ഉത്തമം. ആരോഗ്യ നിലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും മെച്ചം. സഹോദരീ സഹോദരന്‍‌മാരുടെയും മറ്റ് ബന്ധുക്കളുടെയും സഹായ സഹകരണം ലഭിക്കാന്‍ ഇടയുണ്ട്.