കാര്‍ത്തിക : 2008 ല്‍ എങ്ങനെ ?
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് 2008 പൊതുവേ സംതൃപ്തമായ കുടുംബ ജീവിതവും സമാധാനവും നല്‍കും. ആരോഗ്യ രംഗത്ത് പല മുന്‍കരുതലുകളും എടുക്കേണ്ടിവരും. ലഭിച്ച ഉപകാരങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ അവസരം കൈവരും.
മടിയില്ലാതെ അന്യര്‍ക്ക് സഹായം ചെയ്യുന്നതിലൂടെ മികച്ച ഫലസിദ്ധിക്ക് സാധ്യത. പ്രവര്‍ത്തന മേഖല മാറാന്‍ അവസരമുണ്ടാകുമെങ്കിലും അതില്‍ തികഞ്ഞ ജാഗ്രത പാലിക്കണം. സന്താനങ്ങള്‍ക്കായി കൂടുതല്‍ അധ്വാനിക്കേണ്ടി വരും.
സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ പല നേട്ടങ്ങളും കൈവരിക്കാനാവും.
ആഡംബര വസ്തുക്കള്‍ വാങ്ങി അനാവശ്യമായ പ്രശ്നങ്ങള്‍ ഉണ്ടാവാതെ നോക്കുന്നത് ഉത്തമം. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ അവസരം കൈവരും.