ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് 2008 ല്‍ പല പുതിയ അവസരങ്ങളും കൈവരും. പ്രവര്‍ത്തി മണ്ഡലത്തില്‍ വിജയം കൈവരും. അധ്വാനഭാരം സ്വയം വഹിച്ച് ചുമതലകളും കര്‍ത്തവ്യങ്ങളും നന്നായി നിറവേറ്റുകയും ഉന്നതരുടെ പ്രീതി സമ്പാദിക്കുകയും ചെയ്യും. പുതു ഗൃഹത്തിലേക്ക് താമസം മാറാന്‍ ഇടവരും.
വിദ്യാഭ്യാസത്തിനായി സ്വദേശം വിട്ട് താമസിക്കേണ്ട് സാഹചര്യം ഉണ്ടായേക്കും. സഹപ്രവര്‍ത്തകരുമായും ബന്ധുക്കളുമായി അനാവശ്യമായ വഴക്കുകള്‍ക്കും വക്കാണത്തിനും പോകാതിരിക്കുന്നത് നന്ന്. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ അവസരം കൈവരും.
ഉദ്യോഗത്തില്‍ ഉയര്‍ച്ച അല്ലെങ്കില്‍ അനുകൂലമായ മാറ്റം എന്നിവ ഫലം. ദാമ്പത്യബന്ധത്തില്‍ പങ്കാളിയെ അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാവും. സന്താന സൌഭാഗ്യത്തിനും യോഗം. ഏതു പ്രവര്‍ത്തിയിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതും ഉത്തമം.