അശ്വതി : 2008 ല്‍ എങ്ങനെ ?
2008 അശ്വതി നക്ഷത്രക്കാര്‍ക്ക് പൊതുവേ മെച്ചപ്പെട്ടതാണ്. ആരോഗ്യ നില, സാമ്പത്തിക നില എന്നിവ വളരെ മെച്ചമായിരിക്കും. പഠനവുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തികളിലും വിജയം കൈവരിക്കും. വിദേശത്തുള്ള ബന്ധുക്കളോടൊത്ത് താമസിക്കാന്‍ അവസരം കൈവരും.
വ്യാപര വ്യവസായ മേഖലകളിലെ ഉന്നമനം സാമ്പത്തിക നില മെച്ചപ്പെടുത്തും. സമ്പാദ്യം ഉദ്ദേശിച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഗൃഹം, വാഹനം എന്നിവ വാങ്ങാന്‍ സാധ്യതയുണ്ട്. പുത്ര പൌത്രന്‍മാരാല്‍ സന്തോഷം കൈവരും. കേസുകളിലും ഊഹക്കച്ചവടങ്ങളിലും വിജയം കൈവരിക്കാന്‍ സാധ്യത.
കുടുംബാന്തരീക്ഷവും ദാമ്പത്യ ജീവിതവും മെച്ചമായിരിക്കും. അതേ സമയം അന്യരുടെ കാര്യത്തില്‍ അനാവശ്യമായി തലയിടാതിരിക്കുന്നത് ഉത്തമം. ആഹാര വിഷയങ്ങളില്‍ പൊതുവേ ജാഗ്രത പാലിക്കുന്നത് ഉത്തമം.