ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » ശനിയും പഞ്ചവായുക്കളും
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
ശരീരത്തില്‍ പ്രാണന്‍ നിലനിര്‍ത്തുന്നത് ശനിയാണ്. അതുകൊണ്ടാണ് ശനിയെ ആയുര്‍കാരകനായി കരുതുന്നത്. ജ്യോതിഷത്തില്‍ മാതൃകാരകന്‍ ചന്ദ്രനും പിതൃകാരകന്‍ സൂര്യനുമാണ്.

അമ്മയുടെ അണ്ഡത്തില്‍ അച്ഛന്‍റെ ജീവന്‍ പ്രവേശിക്കുമ്പോള്‍ വളര്‍ച്ച തുടങ്ങുന്നു. അണ്ഡമാണ് രയി അഥവാ മാറ്റര്‍. പ്രാണനാണ് എനര്‍ജി എന്ന് ശാസ്ത്രമതം.

പ്രാണന്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വായുവിന്‍റെ അധിപനായ ശനി അതിനെ പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചാക്കി മാറ്റുന്നു.

മുഖം, മൂക്ക് എന്നിവയിലൂടെ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നു പ്രാണന്‍. ഗുദം, ഗുഹ്യം ഈ ഭാഗങ്ങളില്‍ ആണ് അപാനന്‍. മലം, മൂത്രം, രേതസ്സ് എന്നിവയെ ഇത് താഴേക്ക് നയിക്കുന്നു.

പ്രാണന്‍റെയും അപാനന്‍റെയും ഇടയില്‍ നാഭിയിലാണ് സമാനന്‍റെ സ്ഥാനം. ആഹാരത്തില്‍ നിന്നുള്ള ശക്തി ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുകയാണ് ഈ വായു ചെയ്യുന്നത്.

ജീവാത്മാവിന്‍റെ സ്ഥിതി ഹൃദയത്തിലാണ്. വ്യാനന്‍ എന്നാണിതിന്‍റെ പേര്. ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന 101 പ്രധാന നാഡികളിലും 727210201 ഉപനാഡികളിലും ഇത് പ്രാണവായുവായി എത്തുന്നു.



സുഷുമയില്‍ കൂടി സഞ്ചരിക്കുന്ന വായുവാണ് ഉദാനവായു. ഇതാണ് ശരീരത്തിലെ ചൂട് നിലനിര്‍ത്തുന്നത്. ഈ വായു ശരീരം വിട്ടാല്‍ പിന്നെ ജഡമായി.