ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » മഷിനോട്ടം വിശ്വസനീയമോ ?
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
WD
മഷി നോട്ടം ഒരു പ്രവചന വിദ്യയാണ്. പരമ്പരാഗതമായി അത് കൈമാറിപ്പോരുകയും ചെയ്യുന്നു. എന്നാലിതിന് ശാസ്ത്രീയമായ അടിത്തറ ഉള്ളതായി തോന്നുന്നില്ല.

എന്നാല്‍ പലര്‍ക്കും മഷിനോട്ടത്തിലൂടെ ഫലസിദ്ധി കൈവന്നതായാണ് അറിയാന്‍ കഴിയുന്നത്. സാധാരണ നിലയില്‍ കാണാതെ പോയ വസ്തുക്കളും മോഷണം പോയ വസ്തുക്കളും കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുമാണ് മഷി നോട്ടം ഉപയോഗിക്കുന്നത്.

ചിലപ്പോള്‍ നമ്മുടെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങള്‍ പ്രവചിക്കാനും മഷിനോട്ടം ഉപയോഗപ്പെടുത്താറുണ്ട്.

മഷിനോട്ടക്കാര്‍ വിജയിക്കുന്നത് അവരുടെ ഉപാസനയുടെ ഫലം കൊണ്ടും മഷിക്കൂട്ട് നിര്‍മ്മാണത്തിന്‍റെ ഗുണം കൊണ്ടുമാണ്. ഇവ രണ്ടും ചേരുമ്പോഴേ പ്രവചനം വിജയകരമാവൂ.

ഒരു മണ്ഡലകാലം - 41 ദിവസം - വ്രതമെടുത്ത് മന്ത്രങ്ങള്‍ ഉച്ചരിച്ചാണ് മഷിനോട്ടത്തിനുള്ള മഷിക്കൂട്ട് തയ്യാറാക്കുന്നത്. ഇതാകട്ടെ ഒരാള്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ചെയ്യുകയുമുള്ളു.

നേരത്തേ തയ്യാറാക്കിയ മഷി ആവശ്യത്തിനനുസരിച്ച് ഓരോ കൊല്ലവും ഉപയോഗിക്കുകയാണ് പതിവ്.

മഷിനോട്ടത്തില്‍ പ്രധാനമായും അഞ്ജനാദേവി മന്ത്രമാണ് ജപിക്കാറ്. ഗണപതി, ഹനുമാന്‍ എന്നിവരേയും സ്തുതിക്കാരുണ്ട്. കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന മഷിനോട്ടത്തിന് ബാലാഞ്ജനം എന്നാണ് പറയുക. രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയാണ് മഷി നോട്ടത്തിന്‍റെ കാലം.