തൊഴില്‍ പരാജയം മുഹൂര്‍ത്ത ദോഷം കൊണ്ടോ ?
തൊഴിലില്‍ അയാള്‍ പരാജയപ്പെടുന്നത് മിക്കപ്പോഴും മുഹൂര്‍ത്തത്തിന്‍റെ ദോഷം കൊണ്ടായിരിക്കയില്ല. അത് കാരണങ്ങളില്‍ ഒന്നു മാത്രമായിരിക്കാം. ഓരോരുത്തര്‍ക്കും വിധിച്ച കര്‍മ്മങ്ങള്‍ ശാസ്ത്രത്തില്‍ പറയുന്നുണ്ട്.
അത് ഒരാള്‍ക്ക് ഇഷ്ടപ്പെട്ടതായിക്കൊള്ളണം എന്നില്ല. കര്‍മ്മ ഭാവങ്ങളെ കുറിച്ച് ആധികാരികമായി പറയാന്‍ കഴിവുള്ളവര്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുക ആണ് വേണ്ടത്.
വരാഹമിഹിര ആചാര്യന്‍റെ കാലത്ത് എഴുതിവച്ച ശാസ്ത്രമാണ് ജ്യോതിഷം എങ്കിലും ആധുനികമായ തൊഴില്‍ മേഖലകളേയും തൊഴില്‍ ഉപകരണങ്ങളേയും ഒക്കെ കുറിച്ച് പ്രതിപാദിക്കാന്‍ ഈ ശാസ്ത്രത്തിന് ശേഷിയുണ്ട്.
കമ്പ്യൂട്ടറിനെ കുറിച്ചോ ഇലക്ട്രോണിക്സിനെ കുറിച്ചോ എങ്ങനെ പറയാനാവും, അവയുള്‍പ്പെടുന്ന തൊഴിലുകള്‍ക്കുള്ള മുഹൂര്‍ത്തം എങ്ങനെ കുറിക്കാനാവും എന്ന സംശയം ഉണ്ടാവും എന്നതിനാലാണ് ഇത് സൂചിപ്പിച്ചത്.
ജാതകവശാല്‍ അനുകൂലമല്ലാത്ത ദശാപഹാര ഛിദ്രങ്ങള്‍ വ്യക്തിപരമായും കുടുംബ പരമായും ഉള്ള ദുരിതങ്ങള്‍ ഇവയെല്ലാം തൊഴിലില്‍ അഭിവൃദ്ധി ഉണ്ടാവാതിരിക്കാനുള്ള കാരണങ്ങളാണ്.
യഥാര്‍ത്ഥ ദൈവജ്ഞന്മാരെ കണ്ടെത്തി ജാതക പ്രശ്ന ചിന്തകള്‍ നടത്തി ദുരിത കാലങ്ങളില്‍ കാലാകാലം പരിഹാര ക്രിയ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാതെ മുഹൂര്‍ത്തത്തെ മാത്രം പഴിച്ചിട്ട് കാര്യമില്ല.
ശുഭ മുഹൂര്‍ത്തത്തില്‍ ആരംഭിക്കുന്ന പ്രവര്‍ത്തികള്‍ തീര്‍ച്ചയായും വിജയം നേടിയിരിക്കും എന്ന കാര്യം ഉറപ്പാണ്.