ഋതുക്കളും ചന്ദ്രമാസങ്ങളും
വെളുത്ത വാവു മുതല്‍ അടുത്ത വെളുത്ത വാവു വരെയുള്ള 27 ദിവസങ്ങളാണ് ഒരു ചന്ദ്രമാസം. ഈ മാസങ്ങളില്‍ ഓരോ നക്ഷത്രത്തിനാണ് പ്രാധാന്യം അതനുസരിച്ചാണ് മാസങ്ങളുടെ പേരു വരുന്നത്.
രണ്ട് മാസങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ഒരു ഋതു. വസന്തം, ശിശിരം ശരത്, ഹേമന്തം,.ഗ്രീഷ്മം, വര്‍ഷം എന്നിങ്ങനെ ആരു ഋതുക്കളാണ് ഉള്ളത്.
അവ ജൂലായ് സപ്റ്റംബര്‍ നവംബര്‍ ജനുവരി മാര്‍ച്ച് മെയ് മാസങ്ങളില്‍ 22 തീയതിക്കും 27 തീയതിക്കും ഇടയിലാണ് മാറുക പതിവ്.
ചൈത്രം : ചിത്തിരയ്ക്കോ ചോതിയ്ക്കോ പ്രാധാന്യം വരുന്ന മാസം.( വസന്ത ഋതു - മാര്‍ച്ച് )
വൈശാഖം: വിശാഖത്തിനോ അനിഷത്തിനോ പ്രാധാന്യംവരുന്ന മാസം.
ജ്യേഷ്ഠം: തൃക്കേട്ടയ്ക്കോ മൂലത്തിനോ പ്രാധാന്യം ( ഗ്രീഷ്മ ഋതു -മെയ് )
ആഷാഢം: പൂരാടത്തിനോ ഉത്രത്തിനോ പ്രാധാന്യം
ശ്രാവണം: തിരുവോണത്തിനോ അവിട്ടത്തിനോ പ്രാധാന്യം (വര്‍ഷ ഋതു - ജൂലായ് )
ഭാദ്രപാദം: ചതയത്തിനോ പൂരുരുട്ടാതിക്കോ പ്രാധാന്യം
ആശ്വിനം: രേവതിക്കോ അശ്വതിക്കോ പ്രാധാന്യം (ശരത് ഋതു - സപ്റ്റംബര്‍-)
കാര്‍ത്തിക: കാര്‍ത്തികയ്ക്കോ രോഹിണിക്കോ പ്രാധാന്യം
മാര്‍ഗ്ഗശീര്‍ഷം: മകയിരത്തിനോ തിരുവാതിരയ്ക്കോ പ്രാധാന്യം (ഹേമന്ത ഋതു - നവംബര്‍ )
പൗഷം: പുണര്‍തത്തിനോ പൂയത്തിനോ പ്രാധാന്യം
മാഘം: ആയില്യത്തിനോ മകത്തിനോ പ്രാധാന്യം (ശിശിര ഋതു - ജനുവരി)
ഫാല്‍ഗുനം: പൂരത്തിനോ ഉത്രത്തിനോ പ്രാധാന്യം