ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » മുഹൂര്‍ത്തം എല്ലാത്തിനും ഒന്നു പോര
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
ഏതുകാര്യം ചെയ്യുമ്പോഴും മുഹൂര്‍ത്തം നോക്കാറുണ്ട്. ഒരു ദിവസം നല്ല മുഹൂര്‍ത്തം ഉണ്ടെങ്കില്‍ ഗൃഹപ്രവേശമോ വിദ്യാരംഭമോ വിവാഹമോ തൊഴില്‍ ആരംഭമോ ചോറൂണോ ദേവ പ്രതിഷ്ഠയോ ഒക്കെ ആയിക്കൂടേ ? ന്യായമായ ചോദ്യവും. പക്ഷെ, എല്ലാത്തിനും ഒരേ മുഹൂര്‍ത്തം പാടില്ല എന്നാണ് ജ്യോതിഷം അനുശാസിക്കുന്നത്.

ഇതിനു പ്രധാന കാരണം എല്ലാ മുഹൂര്‍ത്തങ്ങളും തെരഞ്ഞെടുക്കുന്നതിനുള്ള നിയമം ഒന്നല്ല. വിവാഹത്തിനുള്ള മുഹൂര്‍ത്തം തെരഞ്ഞെടുക്കുന്നതിനുള്ള നിയമങ്ങളല്ല ഗൃഹപ്രവേശനത്തിന്. ദേവ പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തമല്ല ഗൃഹാരംഭത്തിന്.

അതുകൊണ്ട് ഒരു മുഹൂര്‍ത്തത്തിനായി കുറിക്കുന്ന മുഹൂര്‍ത്തം മറ്റൊരു ആവശ്യത്തിനായി ഉപയോഗിച്ചു കൂടാ. നല്ല മുഹൂര്‍ത്തത്തില്‍ കാര്യങ്ങള്‍ ചെയ്താല്‍ നല്ല ഫലം ഉണ്ടാവുമെന്നത് സാമാന്യ നിയമമാണ്. എന്നാല്‍ ഒരാളുടെ ചീത്ത കാലത്ത് നല്ല മുഹൂര്‍ത്തത്തില്‍ കാര്യങ്ങള്‍ ആരംഭിച്ചാലും അത് വേണ്ടത്ര ഫലപ്രദം ആയിക്കൊള്ളണം എന്നില്ല.

ഇതിന്‍റെ മറുവശം ഒരാളുടെ നല്ല കാലത്ത് മുഹൂര്‍ത്തം നോക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ക്കും സദ് ഫലങ്ങള്‍ ഉണ്ടാവും.

കാലം അനുകൂലമല്ലാത്തപ്പോള്‍ മുഹൂര്‍ത്തം നോക്കി ചെയ്ത കര്‍മ്മങ്ങള്‍ക്ക് അല്‍പ്പം മാന്ദ്യം ഉണ്ടായേക്കാം. എന്നാല്‍ ജ്യോതിഷ ശാസ്ത്രപ്രകാരം കര്‍മ്മ സ്ഥാനം തീരെ നശിച്ചുപോവില്ല. അതാണ് ശുഭമുഹൂര്‍ത്തത്തിന്‍റെ ഗുണം.

മറ്റൊരു പ്രധാന കാര്യം ജ്യോതിഷ ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത് മുഹൂര്‍ത്തം സംബന്ധിച്ച ഗുണദോഷങ്ങള്‍ വരും തലമുറയെ ബാധിക്കും എന്നതാണ്.