ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » വാക്കുകള്‍ക്കുള്ളിലെ വാള്‍ത്തല
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
വിഷ്ണു അവതാരമായ ശ്രീകൃഷ്ണന്‍ ഒരു വേണുവുമായിട്ടാണ് കാട്ടിയിരിക്കുന്നത്. ഇതില്‍ നിന്നെല്ലാം ശബ്ദത്തിനും വാക്കുകള്‍ക്കും ഋഷിമാര്‍ എത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നുവെന്ന് മനസിലാക്കാനാവും.

ഈശ്വരന്‍ എന്നത് സൃഷ്ടിസ്പന്ദനത്തിന് അതീതമായ കേവല അമൂര്‍ത്തതയാണ്. ഈശ്വരനില്‍ സ്ഥിതിചെയ്യുന്ന കൂടസ്ഥചൈതന്യം അഥവാ ബോധം ബാഹ്യമായി ആവിഷ്ക്കരിക്കപ്പെടുന്നതാണ് “ഓം” അല്ലെങ്കില്‍ “വചനം”. സൃഷ്ടിയുടെ മുഴുവന്‍ നിമിത്തകാരണനായി നില്‍ക്കുന്നതും ഈ ഓം‌കാരമാണ്.

ഈ ദര്‍ശനത്തെ ക്രിസ്തുമതത്തിലെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രീത്വവുമായി ഏറെ സാദൃശ്യമുണ്ട്. പിതാവില്‍ നിന്ന് പുത്രനും പരിശുദ്ധാത്മാവും ബഹിര്‍ഗമിക്കുന്നതുപോലെ, ബ്രഹ്മത്തില്‍ നിന്ന് ഓം‌കാരം ബഹിര്‍ഗമിക്കുന്നു. സൃഷ്ടിമുഴുവനിലും പ്രതിഫലിക്കുന്ന ദൈവീക ചൈതന്യം സാധനയിലൂടെ ആവിഷ്ക്കരിക്കുന്ന ഒരു യോഗിയുടെ വാക്കുകള്‍ക്ക് സാധാരണക്കാരന്‍റേതിനേക്കാള്‍ പല മടങ്ങ് അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയും.

ഇത്തരത്തില്‍, ആത്മാര്‍ത്ഥമായ അനുഗ്രഹാശംസകള്‍ക്കും, പ്രവചനങ്ങള്‍ക്കും, ശാപവാക്കുകള്‍ക്കും ഫലം കൈവരുന്നു, മന്ത്രങ്ങളുടെ ഉപയോഗം കൊണ്ട് മനുഷ്യന് പ്രകൃതിയുടെമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുന്നു. മഹാനായ അക്ബറിന്‍റെ ദര്‍ബാറിലെ ഗായകനായിരുന്ന താന്‍സെന്നിന് ഗാനാലാപനത്തിലൂടെ തീയണക്കാനും നട്ടുച്ചയ്ക്ക് അന്ധകാരം വ്യാപിപ്പിക്കാനും കഴിഞ്ഞത് അതുകൊണ്ടാണ്.

ജ്യോതിഷ മാനദണ്ഡങ്ങളിലൂടെ ഒരാളുടെ ഭാവി വ്യക്തമായി ഗണിക്കാന്‍ ആവുമെങ്കിലും, ജ്യോതിഷ പണ്ഡിതന്മാര്‍ അവ വെളിപ്പെടുത്താത്തതിനുള്ള കാരണവും മറ്റൊന്നല്ല. തെറ്റായ പ്രവചനം ആയാല്‍ കൂടി, പറഞ്ഞ വാക്ക് ഫലിക്കാന്‍ സാധ്യതയുണ്ട്.