ഒരാളുടെ ജനന മാസവും ജനനക്കൂറും തമ്മില്‍ ഒരു ബന്ധവുമില്ല. ചന്ദ്രന്‍ തന്‍റെ സഞ്ചാരത്തിനിടയ്ക്ക് രണ്ടേകാല്‍ നക്ഷത്രങ്ങളുമായി ബന്ധം പുലര്‍ത്തുന്ന അല്ലെങ്കില്‍ ബന്ധപ്പെട്ടു നില്‍ക്കുന്ന കാലത്തെയാണ് കൂറ് എന്ന് പറയുന്നത്.
അതായത്, ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് കൂറ്. 27 നക്ഷത്രങ്ങളും അവ നില്‍ക്കുന്ന കൂൂറുകളും ചുവടെ കൊടുക്കുന്നു.
മേടക്കൂറ് : അശ്വതി, ഭരണി, കാര്‍ത്തിക കാല്‍
ഇടവക്കൂറ്: കാര്‍ത്തിക മുക്കാല്‍, രോഹിണി, മകരയിരം അര
മിഥുനക്കൂറ്: മകയിരം അര, തിരുവാതിര, പുണര്‍തം മുക്കാല്‍
കര്‍ക്കിടകക്കൂറ്: പുണര്‍തം കാല്‍, പൂയം, ആയില്യം
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം കാല്‍
കന്നിക്കൂറ്: ഉത്രം മുക്കാല്‍, അത്തം, ചിത്തിര അര
തുലാക്കൂറ്: ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍
വൃശ്ഛികക്കൂറ്: വിശാഖം കാല്‍, അനിഴം, തൃക്കേട്ട
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാട കാല്‍
മകരക്കൂറ്: ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം അര
കുംഭക്കൂറ്: അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍
മീനക്കൂറ്: പൂരുരുട്ടാതി കാല്‍, ഉത്തൃട്ടതി, രേവതി