നവഗ്രഹങ്ങള്‍ക്കായി പൂക്കളും മാലയും
ദേവതകള്‍ക്കുള്ള മനുഷ്യന്‍റെ സമര്‍പ്പണമാണ് പൂക്കള്‍ പ്രതിനിധാനം ചെയ്യുന്നത്. പൂക്കള്‍ വെറുതേ അര്‍ച്ചിക്കുകയോ മാലയായി ചാര്‍ത്തുകയോ ചെയ്യുമ്പോള്‍ ഭക്തര്‍ക്ക് മന:സുഖവും സന്തോഷവും ലഭിക്കുന്നു.
എന്നാല്‍ ഓരോ ദേവതയ്ക്കും ഓരോ തരം പൂവും മാലയുമണ് സമര്‍പ്പിക്കേണ്ടത്.
നിറം, മണം, വലിപ്പം, ഭംഗി, ഔഷധഗുണം ഇങ്ങനെ പല കാര്യങ്ങള്‍ കൊണ്ടു പുഷᅲര്‍ച്ചനയും പൂമാല ചാര്‍ത്തലും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
ഇതെപോലെ തന്നെ പ്രധാനമാണ് നവഗ്രഹങ്ങള്‍ക്ക് മാലയും പൂക്കളും സമര്‍പ്പിക്കുന്നത് എന്ന് ജ്യോതിഷ ഗ്രന്ഥങ്ങള്‍ എടുത്തു പറയുന്നുണ്ട്.
ഗ്രഹങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ട പൂക്കളും മാലകളും ചുവടെ കൊടുക്കുന്നു
ഗ്രഹങ്ങള്‍ : പൂക്കള്‍ മാല
1, സൂര്യന്‍ ചെന്താമര ചെമ്പരത്തി ചു വന്ന തെറ്റി കൂവളത്തിലമാല
2. ചന്ദ്രന്‍ മുല്ല നന്ത്യാര്‍വട്ടം മന്ദാരം വെള്ളത്താമരമാല
3. വ്യാഴം മന്ദാരം അരളി ചെമ്പകപ്പൂമാല
4. ശുക്രന്‍ നന്ത്യാര്‍വട്ടം വെള്ളശംഖുപുഷ്പം മുല്ലമാല
5. ശനി നീലശംഖുപുഷ്പം നീലച്ചെമ്പരത്തി കരിങ്കൂവളമാല
6. ചൊവ്വ ചുവന്ന താമര ചെമ്പരത്തിമാല
7. ബുധന്‍ പച്ചനിറമുള്ള പൂക്കള്‍ തുളസിമാല
8. രാഹു കരുങ്കൂവളം നീലച്ചെമ്പരത്തി കൂവളമാല
9. കേതു ചുവന്നതാമര ചെമ്പരത്തി തെറ്റിപ്പൂമാല